Saturday, March 14, 2015

സ്പെഷ്യല്‍ മട്ടന്‍ വരട്ടിയത്‌

1. മട്ടന്‍  ചെറു പീസുകളായി കട്ട്‌ ചെയ്തത്‌: ;അരകിലോ
അല്‍പ്പം ഉപ്പും മഞ്ഞള്‍പ്പൊടിയും  ചേര്‍ത്തു വേവിച്ചു വെക്കുക .


2. വെളിച്ചെണ്ണ : മൂന്നു ടേബിള്‍സ്പൂണ്‍  .
മല്ലിപ്പൊടി :രണ്ടു ടീസ്പൂണ്‍
മുളക്പൊടി: ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി:അര ടീസ്പൂണ്‍
കുരുമുളക് പൊടി:രണ്ടു ടീസ്പൂണ്‍
ഉപ്പ് പൊടി :പാകത്തിന്
 കറിവേപ്പില : രണ്ടു തണ്ട്

3. സവോള സ്ലയ്സ് ചെയ്തത്‌ :മീഡിയംസൈസ്‌ രണ്ടെണ്ണം
പച്ചമുളക് ചീന്തിയത് :രണ്ടെണ്ണം
ഇഞ്ചി : ചെറിയ കഷണം
വെള്ളുള്ളി :ആറുചുള
ഇനി ഫ്രൈ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഫ്ലെയിം കുറച്ചു  മസാല പൊടികള്‍ മൂപ്പിച്ച് ഇതിലേക്ക് സവോളമുതല്‍ വെള്ളുള്ളി വരെയുള്ള മസാലകള്‍ നന്നായി വഴറ്റി തണുത്താല്‍ അരച്ച് പെയ്സ്റ്റാക്കുക. വീണ്ടും  മൂന്നു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ  ചൂടാക്കി  അതിലേക്കു  അരച്ച മസാല അല്‍പ്പസമയം വഴറ്റി ഇതിലേക്ക് , വേവിച്ചുവേച്ച മട്ടന്‍ ചേര്‍ത്തു നന്നായി ഇളക്കി കൊടുക്കുക .ഓയില്‍  ഇറങ്ങിവരാന്‍  തുടങ്ങിയാല്‍ ഇറക്കി വെക്കുക ."മട്ടന്‍ സ്പെഷ്യല്‍ റെഡി '.
ഇത്  ചോറ്,ചപ്പാത്തി ,പൊറോട്ട  ഇവയില്‍ എതിനോടോപ്പവും നല്ല  കോമ്പിനേഷന്‍ ആണ് . കുറിപ്പ്‌ : ഇതേ സീപ്പിയില്‍  മട്ടനു പകരം  ചിക്കണോ ,ബീഫോ ഉപയോഗിച്ചും  റെഡി യാക്കാം

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: