കോഴി പൊരിച്ചത്
കോഴി ഇറച്ചി 1 കിലോഗ്രാം
ഇഞ്ചി 25 ഗ്രാം
പച്ചമുളക് 3 എണ്ണം
വലിയ ചീരകം അര ടീ സ്പൂണ്‍
കറിവേപ്പില 1 ഇല്ലി
ചെറിയ ഉള്ളി 3 എണ്ണം
മുളകു പൊടി 2 ടീ സ്പൂണ്‍
മല്ലി പൊടി അര ടീ സ്പൂണ്‍
മഞ്ഞ പൊടി 1 ടീ സ്പൂണ്‍
മൈദ പൊടി 1 ടീ സ്പൂണ്‍
ചെറുനാരങ്ങനീര് 2 ടീ സ്പൂണ്‍
ഉപ്പ് പാകത്തിന്
1. കോഴി ചെറിയ കഷ്ണങ്ങളായി അറിഞ്ഞു വെക്കുക
2. ഇഞ്ചി, പച്ചമുളക്, വലിയ ചീരകം, മല്ലിച്ചപ്പ്, പൊതീന, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ചതച്ചുവേക്കുക
3. ഇത് ചെറിയ കഷ്ണങ്ങളായി അറിഞ്ഞു വച്ച കോഴിയില്‍ ചേര്‍ക്കുക
4. മുളകു പൊടി, മല്ലി പൊടി, മഞ്ഞ പൊടി, മൈദ പൊടി എന്നിവയും ചെറു നാരങ്ങ നീരും ചേര്‍ത്ത് കുഴച്ചു വെക്കുക
5. 10 മിനുറ്റ് കഴിഞ്ഞതിനു ശേഷം തിളച്ച വെളിച്ചെണ്ണയില്‍ ഇത് പൊരിചെടുക്കാം
നോട്ട് : ഉപ്പുപാകത്തിനു ചേര്‍ക്കുക
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെ അറിയിക്കുക.
0 comments:
Post a Comment