Monday, March 9, 2015

കൂര്‍ക്ക മുരിങ്ങയ്‌ക്കാ എരിശ്ശേരി


ആവശ്യമുള്ള സാധനങ്ങള്‍
 1. കൂര്‍ക്ക - 250 ഗ്രാം 
2. മുരിങ്ങയ്‌ക്കാ - രണ്ടെണ്ണം
 3. വെളുത്തുള്ളി - മൂന്നല്ലി
 4. കറിവേപ്പില - പാകത്തിന്‌

5. കുരുമുളകുപൊടി - 1/2 ടീസ്‌പൂണ്‍
 6. മുളകുപൊടി - ഒരു ടീസ്‌പൂണ്‍
 7. വറ്റല്‍മുളക്‌ - രണ്ടെണ്ണം
 8. തേങ്ങ ചിരവിയത്‌ - 1/2 കപ്പ്‌ തേങ്ങ ചിരവി വറുത്തത്‌ : 1/2 കപ്പ്‌ 
9. വെളിച്ചെണ്ണ : ഒരു ടേബിള്‍സ്‌പൂണ്‍
 10. കടുക്‌: ഒരു നുള്ള്‌ 
11. മഞ്ഞള്‍പ്പൊടി: 1/4 ടീസ്‌പൂണ്‍
 12. ഉപ്പ്‌: പാകത്തിന്‌ 

തയാറാക്കേണ്ട വിധം

 കൂര്‍ക്ക കഴുകി വൃത്തിയാക്കിയശേഷം സാധാരണ വലിപ്പത്തില്‍ അരിയുക. മുരിങ്ങയ്‌ക്കായും നീളത്തില്‍ അരിയുക. ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്‌ പാകത്തിന്‌ വെള്ളം ചേര്‍ത്ത്‌ വേവിച്ചെടുക്കുക. ചിരവിയ തേങ്ങായുടെ കൂടെ മൂന്നു മുതല്‍ ആറുവരെയുള്ള ചേരുവകള്‍ ചേര്‍ത്ത്‌ അരച്ചെടുക്കുക. അതിനുശേഷം എണ്ണ ചൂടാക്കി കടുക്‌, മുളക്‌ മുറിച്ചത്‌ എന്നിവയിട്ട്‌ വറുക്കുക. വേവിച്ചുവച്ചിരിക്കുന്ന കൂര്‍ക്കയും മുരിങ്ങാക്കായും ഇതില്‍ ചേര്‍ക്കുക. തേങ്ങ അരച്ചതു ചേര്‍ത്ത്‌ തിളച്ചു തുടങ്ങുമ്പോള്‍ വറുത്ത തേങ്ങ ചേര്‍ത്ത്‌ ഇളക്കി വാങ്ങുക

. ശാരദാവര്‍മ്മ,തിരുവനന്തപുരം

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: