Monday, March 16, 2015

മട്ടൻ ചാപ്സ്

ചേരുവകള്‍
മട്ടന്‍ : ഒരു കിലോ .
പുളികുറഞ്ഞ തൈര്: ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് : ആവശ്യാനുസരണം
ഓയില്‍ : നാല് ടേബിള്‍ സ്പൂണ്‍
കരാമ്പൂ :അഞ്ചെണ്ണം

പട്ട:ചെറിയ നാലൂകഷണം
ചെറിയ ഉള്ളി അരിഞ്ഞത് :ഒരു ടേബിള്‍ സ്പൂണ്‍
മുളകുപൊടി : നാല് ടീസ്പൂണ്‍
മഞ്ഞള്‍പൊടി : അര ടീസ്പൂണ്‍
മല്ലിപ്പൊടി : മൂന്നു ടീസ്പൂണ്‍
കറിവേപ്പില :രണ്ട് തണ്ട്
സവോള സ്ലൈസ്‌ ചെയ്തത് : മൂന്നെണ്ണം
വെളുത്തുള്ളി : പത്തല്ലി
ഇഞ്ചി  അരിഞ്ഞത് : ഒരിഞ്ചു കഷണം
പച്ചമുളക് :രണ്ടായികീറിയത്‌: നാലെണ്ണം
തക്കാളിഅരിഞ്ഞത്  :വലുത് രണ്ടെണ്ണം
മല്ലിയില അരിഞ്ഞത് : മൂന്നു ടേബിള്‍ സ്പൂണ്‍
മില്‍ക്ക് ക്രീം: ഒരു ടേബിള്‍ സ്പൂണ്‍ .


ഇനി തയ്യാറാക്കാം :മട്ടനില്‍ തൈരും അല്‍പ്പം ഉപ്പും ചേര്‍ത്ത് ഇളക്കി അരമണിക്കൂര്‍ മാറ്റിവെക്കുക .

ഇനി വലിയകുക്കര്‍ ഉണ്ടെങ്കില്‍ ജോലിയെളുപ്പമാക്കാം .കുക്കര്‍ അടുപ്പില്‍ വെച്ച് ചൂടായാല്‍ ഓയില്‍ ഒഴിച്ച് ഗ്രാമ്പൂവും പട്ടയും ഇട്ട്മൂത്തശേഷം അരിഞ്ഞുവെച്ച ചെറിയുള്ളിചേര്‍ത്തു മൂപ്പിക്കുക ..തീ വളരെ സിമ്മില്‍ ആക്കുക .ഇനി മല്ലിപ്പൊടി ,മുളകുപൊടി ,മഞ്ഞള്‍പൊടിയും ചേര്‍ത്തു മൂത്താല്‍ (കരിഞ്ഞു പോകരുത്)  ക്കറിവേപ്പില മുതല്‍ തക്കാളി വരെയുള്ള ചേരുവകള്‍ യഥാക്രമം വഴറ്റുക ..വേണ്ടുന്ന ഉപ്പും ചേര്‍ക്കുക .ഈ മസാലകൂട്ടില്‍ മട്ടന്‍ ചേര്‍ത്തു യോചിപ്പിച്ചു കുക്കറിന്റെ അടപ്പിട്ടു ,മിനിമം ഒരു നാല് വിസില്‍ വേണ്ടിവരും മട്ടന്‍ വേവാന്‍ ഇനി കുക്കര്‍ തുറന്ന് മല്ലിഇലയും ,ക്രീമും ചേര്‍ത്തു അടുപ്പില്‍ നിന്നും ഇറക്കാം .മട്ടന്‍ ചാപ്സ്‌ റെഡി .

കുറിപ്പ് :  ഇതില്‍ വെള്ളം ചേര്‍ക്കേണ്ടിവരാറില്ല.

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: