Monday, March 16, 2015

കൊഞ്ചു പൊരിച്ചു മസാല കറി


കൊഞ്ചു പൊരിച്ചു മസാല കറിവെച്ചതു വളരെ രുചിയേറിയ ഒരു ഇന്ത്യന്‍ വിഭവമാണ്. പെറോട്ട ,പത്തിരി, നാന്‍, അപ്പം,ചപ്പാത്തി, െ്രെഫഡ് റൈസ് , ബ്രെഡ് എന്നിവക്കു ഇതു വളരെ അനുയോജ്യം. കുട്ടികള്‍കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടമാകുന്ന വേറിട്ട സ്വാദേറിയ ഒരു സൈഡ് ഡിഷ് ആണിത്.


ഈ റെസിപ്പിക്കു വേണ്ടി ഇടത്തരം വലിപ്പമുള്ള കൊഞ്ചുകള്‍ മസാലകുട്ടുകള്ളില്‍ പുരട്ടി അരമണികൂറിനു ശേഷം എണ്ണയില്‍ ചെറുതായി (അധികം വേവിക്കാതെ ) ഇരുവശവും മൊരിച്ചു കോരണം. അതിനുശേഷം മസാല ഗ്രേവി ഉണ്ടാക്കി അതില്‍ പൊരിച്ച കൊഞ്ചുകള്‍ ചേര്‍ത്ത് മസാലയും കൊഞ്ചും നന്നായി യോജിച്ച് കുറുകിയതിനു ശേഷം ചൂടോടെ വിളമ്പാം.

ആവിശ്യമുള്ള ചേരുവകള്‍:

ചേരുവ ഒന്ന് :

ഇടത്തരം വലിപ്പമുള്ള കൊഞ്ചുകള്‍ തോടുകളഞ്ഞു വൃത്തിയാക്കിയത് 500 ഗ്രാം

ചേരുവ രണ്ട് :

മുളക് പൊടി ഒരു ടീ സ്പൂണ്‍. 
മഞ്ഞള്‍ പൊടി അര ടീ സ്പൂണ്‍
കുരുമുളക് പൊടി അര ടീ സ്പൂണ്‍
ഇറച്ചി മസാല/ഗരം മസാല പൊടി അര ടീ സ്പൂണ്‍ (വീട്ടില്‍ പൊടിച്ചു ചേര്‍ക്കുന്ന പൊടിക്കു രുചിയേറും)
കട്ടി തൈര് ഒരു ടേബിള്‍ സ്പൂണ്
ഉപ്പ് പാകത്തിന്

ചേരുവ മൂന്ന് :

വെളിച്ചെണ്ണ / പാചക എണ്ണ കൊഞ്ചു പൊരിക്കാന്‍ ആവിശ്യമായത്

ചേരുവ നാല് : 

വെളിച്ചെണ്ണ മൂന്ന് ടേബിള്‍ സ്പൂണ്

ചേരുവ അഞ്ച് :

സവാള നാല് എണ്ണം വലുത് കനം കുറച്ചരിഞ്ഞത്
പച്ചമുളക് രണ്ട് എണ്ണം രണ്ടായി കീറിയത്
കറിവേപ്പില രണ്ട് തണ്ട്

ചേരുവ ആറ് :

ചതച്ച ഇഞ്ചി & വെള്ളുത്തുള്ളി ഒരു ടേബിള്‍ സ്പൂണ്‍

ചേരുവ ഏഴ് :

മുളക് പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലി പൊടി ഒരു ടേബിള്‍ സ്പൂണ്
മഞ്ഞള്‍ പൊടി അര ടീ സ്പൂണ്
കുരുമുളക് പൊടി അര ടീ സ്പൂണ്
ഇറച്ചി മസാല/ഗരം മസാല പൊടി ഒരു ടീ സ്പൂണ്‍ (വീട്ടില്‍ പൊടിച്ചു ചേര്‍ക്കുന്ന പൊടിക്കു രുചിയേറും)

ചേരുവ എട്ട് :

തക്കാളി ഒന്ന് വലുത് ചെറുതായി അരിഞ്ഞത്

ചേരുവ ഒമ്പത് :

ഉപ്പ് ഗ്രേവിക്ക് ആവിശ്യമായത്

ചേരുവ പത്ത് :

വെള്ളം ഗ്രേവിക്ക് ആവിശ്യമായത്

ചേരുവ പതിനൊന്ന് :

മല്ലിയില്ല അരിഞ്ഞത് അലങ്കരിക്കാന്‍ ആവിശ്യത്തിന്

ചേരുവ പന്ത്രണ്ട് :
ഇറച്ചി മസാല / ഗരം മസാല പൊടി - ഒരു നുള്ള് ( രുചി കൂട്ടാന്‍ ) 
തയ്യാറാക്കുന്ന വിധം

• കൊഞ്ചു രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് പുരട്ടി അരമണിക്കൂര്‍ വെക്കുക.
• ഒരു ഫ്രൈയിങ് പാനില്‍ കൊഞ്ചു പൊരിക്കാനുള്ള എണ്ണ ചുടാക്കി , എല്ലാ കൊഞ്ചുകളും ഇട്ടു ഇരുവശവും ചെറുതായി മൊരിയുമ്പോള്‍ വാങ്ങി വെക്കുക. ( കൊഞ്ചുകള്‍ കുടുതല്‍ മൊരിയാന്‍ പാടില്ല)
• വേറൊരു പാനില്‍ 3 ടേബിള്‍ സ്പൂണ് എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റുക. ഉള്ളി മൊരിഞ്ഞ് വരുമ്പോള്‍ ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വീണ്ടും വഴറ്റണം.
• ഇതിലേക്കു ഏഴാമത്തെ ചേരുവകള്‍ ചേര്‍ത്തു മൂക്കുമ്പോള്‍ അരിഞ്ഞ തക്കാളി ചേര്‍ത്ത് വഴറ്റുക.
• തക്കാളി വെന്തു സോഫ്ടാവുമ്പോള്‍ ഗ്രേവികാവിശ്യമായ വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പികുക .
• തിളവരുമ്പോള്‍ പൊരിച്ച കൊഞ്ചു കഷ്ണങ്ങള്‍ ഇട്ടു ചെറുതീയില്‍ വേവിച്ചു പറ്റിക്കുക .
• ഗ്രേവി കുറുകി കൊഞ്ചു കഷ്ണങ്ങളുമായി നന്നായി യോജിക്കുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങി, മല്ലിയിലയും ഒരു നുള്ള് ഇറച്ചിമസാലയും ചേര്‍ത്ത് അലങ്കരിച്ചു ചൂടോടെ വിളമ്പാം.


0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: