Monday, March 16, 2015

ചിക്കന്‍ കഫ്രിയാല്‍ 

കടലിനും സംഗീതത്തിനുമൊപ്പം തന്നെ പേര് കേട്ടതാണ് ഗോവയിലെ ഭക്ഷണപ്പെരുമയും. പോര്‍ച്ചുഗീസ്, കത്തോലിക്കന്‍ പാരമ്പര്യവും തനി കൊങ്കണി ശൈലിയും കൂടിക്കലരുന്ന ഗോവന്‍ രുചി വൈവിധ്യം ആസ്വദിക്കേണ്ടതു തന്നെയാണ്. ചിക്കന്‍ കഫ്രിയാല്‍, ഗോവന്‍ ഫിഷ് കറി, ഗോവന്‍ ചില്ലി ബീഫ്, മട്ടന്‍ വിന്താലു തുടങ്ങി വ്യത്യസ്തയേറിയ വിഭവങ്ങള്‍ ഭക്ഷണക്കൊതിയാന്മാരുടെ ഇഷ്ടചോയിസുകളാണ്. ചിക്കന്‍ കഫ്രിയാല്‍ തയ്യാറാക്കുന്നത് നോക്കാം. 



ചേരുവകള്‍


എല്ലില്ലാത്ത ചിക്കന്‍ അരക്കിലോ
2. പച്ചമുളക് 100 ഗ്രാം
3. മല്ലിയില300 ഗ്രാം
4. ഇഞ്ചി 20 ഗ്രാം
5. വെളുത്തുള്ളി 20 ഗ്രാം
6. കസ് കസ്100 ഗ്രാം
7. കുരുമുളക്15 ഗ്രാം
8. കറുവപ്പട്ട അഞ്ച് ഗ്രാം
9. ജീരകം 10 ഗ്രാം 
10. മഞ്ഞള്‍പ്പൊടി അഞ്ച് ഗ്രാം
11. ഏലയ്ക്ക അഞ്ച് ഗ്രാം
12. പുളി 15 ഗ്രാം
13. വിനാഗിരി 20 മില്ലി
14. ഉപ്പ്പാകത്തിന്


പാകം ചെയ്യുന്ന വിധം


രണ്ട് മുതല്‍ 11 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഈ കൂട്ടിലേക്ക് പുളിയും വിനാഗിരിയും ഉപ്പും ചേര്‍ത്തിളക്കുക. ഇതില്‍ കഷ്ണങ്ങളാക്കിയ ചിക്കന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ വെക്കുക. ചീനച്ചട്ടിയില്‍ എണ്ണയും അല്പം ബട്ടറും ചേര്‍ത്ത് ചെറുതീയില്‍ പൊരിച്ചെടുക്കുക.


0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: