Monday, March 2, 2015

ചിക്കന്‍ മജ്ബൂസ് 

ഇതിനാവശ്യമായ ചേരുവകള്‍ :
-------------------------------------------
ചിക്കന്‍ -1 കിലോ
ബസ്മതി റൈസ് -2 കപ്പ്‌
സവാള -2 എണ്ണം ചെറുതായി അരിഞ്ഞത്
തക്കാളി -2 എണ്ണം ചെറുതായി അരിഞ്ഞത്
പച്ച മുളക് -2 -ചെറുതായി അരിഞ്ഞത്
ഇഞ്ചി -ചെറിയ കഷ്ണം ചതച്ചത്
വെളുത്തുള്ളി -4 എണ്ണം ചതച്ചത്
ബ്ലാക്ക് ലെമെണ്‍ -1 (പൊടിയാണെങ്കില്‍ 1-ടിസ്പൂണ്‍ )
മുളക് പൊടി -1ടി സ്പൂണ്‍
കുരു മുളക് പൊടി 1/2 ടി സ്പൂണ്‍
മഞ്ഞള്‍ പൊടി -1/2 ടി സ്പൂണ്‍
വെള്ളം -4 കപ്പ്‌
ഉപ്പ് -ആവശ്യത്തിന്
ഖരം മസാല പൊടിച്ചത് -1 ടി സ്പൂണ്‍ ( പട്ട ,ഗ്രാമ്പൂ,പെരുംജീരകം,ഏലക്ക,ബേലീഫ്‌ )
മല്ലിയില -കുറച്ച്
സണ്‍ ഫ്ലവര്‍ ഓയില്‍ -1 കപ്പ്‌
തയ്യാറാക്കുന്ന വിധം
----------------------------
ചിക്കന്‍ നന്നായി കഴുകി ബോണ്‍ ലെസ്സ് ഭാഗം ചെറുതായി കഷ്ണങ്ങളാക്കി കുറച്ച് മുളകും മഞ്ഞളും ഉപ്പും പുരട്ടി വെക്കുക ബാക്കി ഭാഗം വലിയ കഷണങ്ങളാക്കി മുളകും ഉപ്പും മഞ്ഞളും, കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം കൂടെ നന്നായി പുരട്ടിമാറ്റി വെക്കുക അതിനിടയില്‍
അരി കഴുകി ഊറ്റി വെക്കണം 5 ലിറ്റര്‍ കുക്കര്‍ അടുപ്പില്‍ വെച്ച് 2 ടി സ്പൂണ്‍ എണ്ണ ഒഴിക്കുക ചൂടായാല്‍ ഇഞ്ചി ,വെളുത്തുള്ളി പച്ചമുളക് ഇട്ടു വയറ്റുക. പച്ച ചുവ മാറിയാല്‍ സവാളയും തക്കാളിയും ഇട്ട് വയറ്റുക ശേഷം കുരുമുളക്, ബ്ലാക്ക് ലെമണ്‍ ചെറുതായി കഷ്ണിച്ചു വെച്ച ചിക്കന്‍ എല്ലാം കൂടെ കുക്കറില്‍ ഇട്ട് ഒന്നൂടെ വയറ്റുക ശേഷം 4 കപ്പ്‌ തിളച്ച വെള്ളം ഒഴിക്കുക അതില്‍ കഴുകി വെച്ച അരിയും ആവശ്യത്തിന് ഉപ്പും,ഖരം മസാലയും ചേര്‍ത്ത് അടപ്പിട്ടു കുറഞ്ഞ തീയില്‍ 2 വിസിലില്‍ തീ ഓഫ്‌ ചെയ്യുക .മാറ്റി വെച്ച വലിയ കഷ്ണങ്ങള്‍ ബാക്കിയുള്ള എണ്ണയില്‍ ഫ്രൈ ചെയ്തെടുക്കുക. കുക്കര്‍ തണുത്താല്‍ മജുബൂസ് പ്ലൈറ്റിലേക്ക് മാറ്റി ഫ്രൈ ചെയ്തുവെച്ച ചിക്കന്‍ മുകളില്‍ നിരത്തുക .കൂടെ കാപ്സിക്കം ,തക്കാളി ,മല്ലിയില എന്നിവകൊണ്ട് അലങ്കരിക്കാം . ഇത് അച്ചാര്‍ ,പുളി മുളക് എന്നിവ കൂട്ടി കഴിക്കാം (കുക്കറിന് വിസില്‍ കൂടിയാല്‍ ചിക്കന്‍ കഞ്ഞി യോ ,ചിക്കന്‍ പായസമോ ആയേക്കാം 

കടപ്പാട് :- അജിത്ത് നായര്‍

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: