Monday, March 2, 2015

ചേമ്പിൻ തണ്ട് പുളിങ്കറി 

നല്ല ഇളം ചെമ്പിന്റെ തണ്ട് പുറം തോല് ചീകി കളഞ്ഞു വൃത്തിയാക്കി 1 ഇഞ്ച്‌ നീളത്തിൽ മുറിച്ചത് : 30 എണ്ണം 
പച്ചമുളക് വട്ടത്തിൽ മുറിച്ചത് : 4 എണ്ണം 
വെളുത്തുള്ളി : 8 അല്ലി 

ഇഞ്ചി ചെറു കഷ്ണങ്ങളാക്കിയത് : 1 ടീസ്പൂണ്‍ 
തക്കാളി നാലായി നീളത്തിൽ മുറിച്ചത് : 1 എണ്ണം 
ചുവന്നുള്ളി കനം കുറച്ചു വട്ടത്തിൽ അരിഞ്ഞതു ( താളിക്കാൻ ) : 1 ടേബിൾ സ്പൂണ്‍ 
കറിവേപ്പില : പാകത്തിന് 
വെളിച്ചെണ്ണ : താളിക്കാൻ പാകത്തിന് 
ഉപ്പു : പാകത്തിന് 
പുളി : ഒരു നാരങ്ങാ വലിപ്പത്തിൽ ഒരു കപ്പു വെള്ളത്തിൽ ഞെരടി വയ്ക്കുക 
മുഴുവൻ മല്ലി : 2 ടേബിൾ സ്പൂണ്‍ 
മുഴുവൻ കുരുമുളക് : 2 ടേബിൾ സ്പൂണ്‍ 
മുളക് പൊടി : 1 ടേബിൾ സ്പൂണ്‍ 
മഞ്ഞൾ പൊടി : അര ടീസ്പൂണ്‍ 
വറ്റൽ മുളക് : 3 എണ്ണം 
കായപ്പൊടി : അര ടീസ്പൂണ്‍ 

ചേമ്പിൻ തണ്ട് കുറച്ചു വെള്ളത്തിൽ മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ചു മാറ്റി വെയ്ക്കുക 

വെളുത്തുള്ളിയും,ഇഞ്ചിയും,മുഴുവൻ മല്ലിയും,മുഴുവൻ കുരുമുളകും,മുളക് പൊടിയും ചേർത്ത് നല്ലവണ്ണം ഇടിച്ചു എടുക്കുക.ഈ ഇടിച്ച മിശ്രിതം രസമുണ്ടാക്കുന്ന പാത്രത്തിൽ രണ്ടു കപ്പു വെള്ളമൊഴിച്ച് കായപ്പൊടിയും ചേർത്ത് നല്ല തിളപ്പിക്കുക.നല്ല തിളച്ചു പച്ച മണം മാറുമ്പോൾ അത് അടുപ്പിൽ നിന്നും ഇറക്കി ഒരു അരിപ്പയിൽ അരിച്ചെടുക്കുക.എന്നിട്ട് വീണ്ടും ഈ പുളിങ്കറി രസായനി അടുപ്പിൽ വച്ച് പുഴുങ്ങി വച്ചിരിക്കുന്ന ചെമ്പും പുളിവെള്ളവും ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലവണ്ണം തിളപ്പിച്ച്‌ തീയണക്കുക .ഇനി ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ വട്ടത്തിൽ അരിഞ്ഞ ചുവന്നുള്ളിയും പച്ചമുളകും വറ്റൽ മുളകും ഇട്ടു മൂപ്പിക്കുക.അതിൽ കറിവേപ്പില ഇട്ടു അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ഇട്ടു വഴറ്റി പുളിൻകറിയിൽ ഒഴിക്കുക .. ഇപ്പൊ വീട് മുഴുവനും ഇതിന്റെ മണം കൊണ്ട് നിറയും .. ഒപ്പം നമ്മുടെ വായിലും വെള്ളം കൊണ്ട് നിറയും .

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: