Monday, March 2, 2015

ചെമ്മീൻ വരട്ടിയത് 

1 കിലോ ചെമ്മീൻ തോട് പൊളിച്ചു മഞ്ഞളും നാരങ്ങാ നീരും ഉപ്പും കൂടി മിക്സ് ചെയ്തു അര മണിക്കൂർ വച്ചിട്ട് കഴുകി കളഞ്ഞു നല്ല വൃത്തിയായി എടുക്കുക.തോടുള്ള മത്സ്യങ്ങൾ ഇങ്ങനെ വൃത്തിയാക്കി എടുക്കണം
എന്തെന്നാൽ തോടിനകത്തുള്ള ബാക്ടീരിയകളും ഫങ്കൽസുമൊക്കെ നശിചോളും.

തോട് കളഞ്ഞു വൃത്തിയാക്കിയ ചെമ്മീൻ : 1 കിലോ 
ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് : 100 ഗ്രാം 
പച്ചമുളക് നീളത്തിൽ കീറിയത് : 6 എണ്ണം 
ഇഞ്ചിയും വെളുത്തുള്ളിയും കൂടി അരച്ചത്‌ : 2 ടേബിൾ സ്പൂണ്‍ 
നല്ല പഴുത്ത ടൊമാറ്റോ വളരെ ചെറുതായി അരിഞ്ഞത് : 2 എണ്ണം 
കറിവേപ്പില : പാകത്തിന് 
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂണ്‍
പേരും ജീരകം : 1 ടീസ്പൂണ്‍ 
കുരുമുളക് പൊടി : 1 ടേബിൾ സ്പൂണ്‍ 
മല്ലി പൊടി : 1 ടേബിൾ സ്പൂണ്‍ 
കാഷ്മീർ പിരിയൻ മുളക് പൊടി : ഒന്നര ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി : 1 ടീസ്പൂണ്‍ 
ചിക്കാൻ മസാലയോ ഗരം മസാലയോ : 1 ടീസ്പൂണ്‍ 
ഉപ്പു : പാകത്തിന് 

ചെമ്മീൻ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നല്ലവണ്ണം വേവിച്ചു വറ്റിച്ചു മാറ്റി വയ്ക്കുക.ചീന ചട്ടി വച്ച് അടുപ്പത്ത് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക.അതിൽ അരച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വഴറ്റുക.പച്ച മണം മാറി വരുമ്പോൾ അതിൽ കറി വേപ്പിലയും പച്ചമുളകും ഇട്ടു വഴറ്റുക.എന്നിട്ട് അതിൽ അരിഞ്ഞു വച്ചിരിക്കുന്ന ടൊമാറ്റോ ഇട്ടു നല്ല കുഴമ്പ് പരുവത്തിൽ ആകുന്നതു വരെ ഫ്രൈ ചെയ്യുക.അതിൽ മല്ലി പൊടി,കുരുമുളക് പൊടി,കാശ്മീരി മുളക് പൊടി,മസാല പൊടി എന്നിവയിട്ട് ചുവന്നുള്ളിയും ഇട്ടു വീണ്ടും തീ കുറച്ചു ഫ്രൈ ചെയ്യുക ( എണ്ണ കുറഞ്ഞു പോയി എന്ന് തോന്നുന്നുവെങ്കിൽ ഫ്രൈ ചെയ്യാൻ പാകത്തിന് എണ്ണ ചേർക്കാം ).നല്ല ഫ്രൈ ആയി വരുമ്പോൾ പാകത്തിന് ഉപ്പും പെരും ജീരകവും ചേർക്കുക.എന്നിട്ട് പുഴുങ്ങി വച്ചിരിക്കുന്ന ചെമ്മീൻ അതിനോടൊപ്പം ചേർത്ത് നല്ല ചെറുതീയിൽ ഫ്രൈ ചെയ്തു എടുക്കുക.നല്ല വരട്ടു പരുവത്തിൽ അടിയിൽ പിടിക്കാതെ ഫ്രൈ ചെയ്തു എടുക്കുക.ചെമ്മീൻ വരട്ടു റെഡി .. ഹോ ഇതിന്റെ മണം മാത്രം മതി രണ്ടു പാത്രം ചോറ് കഴിക്കാൻ .ഈ കറിയോടൊപ്പം മോരു കറി ഉപയോഗിക്കരുത്.പകരം രസം നല്ല കോമ്പിനേഷൻ ആണ് ...

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: