ഉണക്ക നെത്തോലി കഴുകി മണ്ണെല്ലാം കളഞ്ഞു രണ്ടായി പൊളിച്ചു കുതിർത്തത് : അര കിലോ
ചക്കക്കുരു ചെറുതായി നീളത്തിൽ കീറിയത് : 150 ഗ്രാം
ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് : 150 ഗ്രാം
പച്ചമുളക് നീളത്തിൽ രണ്ടായി കീറിയത് : 7 എണ്ണം
പച്ച മാങ്ങാ ചെറിയ കഷ്ണങ്ങൾ ആക്കിയത് : 2 എണ്ണം
തേങ്ങ തിരുകിയത് : 2 കപ്പു
പുളി : ഒരു നാരങ്ങാ വലിപ്പത്തിൽ എടുത്തു അര കപ്പു വെള്ളത്തിൽ ഞെരടി വയ്ക്കുക
കറി വേപ്പില : പാകത്തിന്
ഉലുവ : ഒരു നുള്ള്
മുളക് പൊടി : 1 ടീസ്പൂണ്
മഞ്ഞൾ പൊടി : 1 ടീസ്പൂണ്
മല്ലി പൊടി : 1 ടീസ്പൂണ്
വെളിച്ചെണ്ണ : 1 ടേബിൾ സ്പൂണ്
തിരുകിയ തേങ്ങയും മഞ്ഞൾ പൊടി,മുളക് പൊടി,മല്ലി പൊടി എന്നിവ ചേർത്ത് കട്ടിയായി അരച്ച് എടുക്കുക.ഈ മിശ്രിതം ഒരു മീൻ ചട്ടിയിൽ ഒഴിച്ച് അതിൽ കുതിർത്തു വച്ചിരിക്കുന്ന നെത്തോലി,ചക്കക്കുരു,ചുവന്നുള്ളി,പച്ച മുളക്,കറിവേപ്പില,ഉലുവ എന്നിവ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തു പാകത്തിന് വെള്ളമൊഴിച്ച് (വെള്ളം ഒരുപാട് ഒഴിക്കരുത് )വീണ്ടും മിക്സ് ചെയ്തു അടുപ്പത്ത് വച്ച് തിളപ്പിക്കുക ആദ്യ തിള വരുമ്പോൾ തന്നെ പുളി വെള്ളവും,മാങ്ങയും, (മാങ്ങ ഇടുന്നതിനാൽ പുളി കുറച്ചു ഉപയോഗിക്കുക)ഉപ്പും ചേർത്ത് ഇളക്കി നല്ല വേവിച്ചു എടുക്കുക.നല്ല കുറുകിയ ഗ്രേവിയോടെ തിളച്ചു വറ്റുമ്പോൾ തീയണച്ചു അതിനു മുകളിൽ വെളിച്ചെണ്ണ തൂകി വിളമ്പുക.ഹോ ഇതിനു ഒരു ഒന്ന് ഒന്നര ടെസ്റ്റ് ആണ് !!

0 comments:
Post a Comment