Monday, March 2, 2015

ബീഫ് തേങ്ങ കൊത്ത് ചേര്ത്ത് ഉലര്ത്തിയത് (നാടൻ രീതി )



ബീഫ്-അര കിലോ
നല്ല ചുവന്ന മുളക് പൊടി- 2 സ്പൂണ്‍
മഞ്ഞൾ പൊടി - കാൽ സ്പൂണ്‍

മല്ലി പൊടി-3 സ്പൂണ്‍
ഗരം മസാല പൊടി-കാൽ സ്പൂണ്‍
കറിവേപ്പില-3 തണ്ട് 
ഇഞ്ചി-ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി-5-6 അല്ലികൾ
സവാള -2 വലുത്
പച്ച മുളക്- 4-5 എണ്ണം 
തക്കാളി-ഒരെണ്ണം വലുത് 
തേങ്ങ പൂളി അരിഞ്ഞത്-കാൽ കപ്പ്‌
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്.

ബീഫ് നന്നായി കഴുകി കുക്കറിൽ ആക്കി അതിലേക്കു വെളുത്തുള്ളി ,ഇഞ്ചി,സവാള ,പച്ച മുളക് എന്നിവ അരിഞ്ഞത് ചേര്ക്കുക ,ഇതിലേക്ക് പൊടി വര്ഗങ്ങളും ആവശ്യത്തിനു ഉപ്പും 2 സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക.അല്പം വെള്ളം തളിച്ച് ഇറച്ചി വേവിക്കുക ..ഒരു 3-4 വിസിൽ വന്നാൽ തീ ഓഫ് ആക്കാം..കുക്കര് തുറക്കാതെ ഒരു 10 മിനിറ്റ് വക്കണം.ഈ 10 മിനിട്ട് കൊണ്ട് നമുക്ക് തേങ്ങ കൊത്ത്,വേപ്പില,തക്കാളി എന്നിവ വാട്ടി എടുക്കാം,ഗ്രേവിയോടെ ഇറച്ചി ഈ തേങ്ങാ കൊത്തിലേക്ക് ചേർത്ത് വെള്ളം തോര്ത്തി എടുക്കുക

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: