Monday, March 2, 2015

ഊണിനു ഒരു എളുപ്പ കറി

ചുവന്നുള്ളി – 1/4 kg
തേങ്ങാകൊത്തു – 2 tbsp
പുളി – ഒരു ചെറുനാരങ്ങ വലുപത്തില്‍ എടുത്തു
½ കപ്പു വെള്ളത്തില്‍ പിഴിഞ്ഞ് ചാര് എടുക്കുക
മഞ്ഞള്പൊ ടി – 1/4 tsp
മുളകുപൊടി – 2 - 2.5 tbsp
ഉലുവപൊടി – 1/4 tsp
കായപൊടി - 1/4 tsp
ഉപ്പ്
വെളിച്ചെണ്ണ
കടുക്
കറിവേപ്പില

ഒരു ചട്ടിയില്‍ കുറചു വെളിച്ചെണ്ണ ഒഴിച്ച് തേങ്ങകൊത്തും അരിഞ്ഞ ചുവന്നുള്ളിയും ഇട്ട് നന്നായി വഴറ്റുക ഉള്ളി വഴന്നു ഒതുങ്ങുമ്പോള്‍ തീ നന്നായി കുറച്ചു ഇതിലേക്ക് മഞ്ഞള്പൊടിയും മുളകുപൊടിയും ഉലുവപൊടിയും ചേര്ത്ത് എണ്ണ തെളിയും വരെ വഴറ്റുക ഇതിലേക്ക് കായവും ചേര്ത്ത് ഇളക്കി പുളി വെള്ളവും ഉപ്പും അല്പം വെള്ളവും ഒഴിച്ച് ചാര് കുറുകും വരെ തിളപ്പിക്ക .
ശേഷം വെളിച്ചെണ്ണയില്‍ കടുകും കറിവേപ്പിലയും താളിച്ച് ചേര്ത്ത് ചോറിന്റെ കൂടെ ഉപയോഗിക്കുക

കടപ്പാട് :-ജീജ എസ് തമ്പാന്‍

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: