Sunday, March 1, 2015

ചിക്കന്‍ വറുത്തരച്ച കറി

ചിക്കന്‍ - അര കിലോ
ഉരുളക്കിഴങ്ങ് - നാലെണ്ണം
സവാള - നാലെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
തേങ്ങാ - അര മുറി
കറിവേപ്പില - അഞ്ചിതള്‍ (തണ്ടോട് കൂടിയായാല്‍ അത്രയും നന്ന് )

മഞ്ഞള്‍ പൊടി :- അര സ്പൂണ്‍
മല്ലിപൊടി :- മൂന്ന് സ്പൂണ്‍
മുളക് പൊടി :- അര സ്പൂണ്‍

ചിക്കന്‍ ഉപ്പും ഈ മസാലകളും പുരട്ടി അര മണിക്കൂര്‍ വച്ച ശേഷം പകുതി വേവിച്ചെടുക്കുക. തേങ്ങാ ചിരകിയത് നല്ല ബ്രൌണ്‍ നിറത്തില്‍ വറുത്തെടുക്കുക . ഇതു വെണ്ണ പോലെ അരച്ചെടുക്കുക . ഉരുളക്കിഴങ്ങ് പുഴുങ്ങി ചെറിയ കഷ്ണങ്ങള്‍ ആക്കുക .
ഗരം മസാല:- അര സ്പൂണ്‍
ചിക്കന്‍ മസാല :- രണ്ടു സ്പൂണ്‍
മല്ലിപൊടി :- ഒരു സ്പൂണ്‍
കറുവാപട്ട പൊടിച്ചത് :- കാല്‍ സ്പൂണ്‍

എണ്ണ :- അഞ്ചു സ്പൂണ്‍
ഉപ്പ് ആവശ്യത്തിനു

എണ്ണ ചൂടാക്കി ഈ മസാലകള്‍ മൂപ്പിക്കുക. ഇനി സവാള ചേര്‍ത്ത് നന്നായി വഴറ്റുക. ഇതില്‍ തേങ്ങാ അരച്ചത് ചേര്‍ക്കുക. ഇതില്‍ ചിക്കന്‍ കഷ്ണങ്ങളും കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു കപ്പ്‌ വെള്ളവും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അടച്ചു വച്ചു വേവിക്കുക.. പകുതി വെന്ത ചിക്കന്‍ ആയതു കൊണ്ടു അധിക സമയം വേവിക്കേണ്ടി വരില്ല. കറി കുറുകുമ്പോഴെയ്ക്കും ചിക്കന്‍ നന്നായി വെന്തു കഴിഞ്ഞിരിക്കും

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: