ചെമ്മീന്‍ :- പത്തെണ്ണം
മുളക് പൊടി :- ഒരു ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി :- അര സ്പൂണ്‍
ഗരം മസാല :- ഒരു നുള്ള്
തൈര് :- ഒരു സ്പൂണ്‍
ചെമ്മീന്‍ തൊലിയും നാരും ഒക്കെ കളഞ്ഞു നന്നായി കഴുകിയെടുത്തത് ഈ പൊടികള്‍ ചേര്‍ത്ത് തൈര് ചേര്‍ത്ത് ഇളക്കി ഒരു അര മണിക്കൂര്‍ വയ്ക്കുക.
ഇനി നന്നായി എണ്ണ പുരട്ടിയ ഒരു തവയില്‍ ഇട്ടു നല്ല സ്വര്‍ണ്ണ നിറത്തില്‍ വറുത്തെടുക്കുക.
എണ്ണ :- ഒന്നര സ്പൂണ്‍
പച്ച മുളക് :- ഒരെണ്ണം :- നീളത്തില്‍ കീറിയത്
ഇഞ്ചി ചെറുതായി അരിഞ്ഞത് :- ഒരു ടേബിള്‍ സ്പൂണ്‍
സവാള :- കനം കുറച്ചു നീളത്തില്‍ അരിഞ്ഞത് :- ഒരു വലുത്
മഞ്ഞള്‍ പൊടി :- അര സ്പൂണ്‍
മുളക് പൊടി :- അര സ്പൂണ്‍
തക്കാളി :- ഒന്ന് :- നീളത്തില്‍ അരിഞ്ഞത്
തേങ്ങാപാല്‍ :- രണ്ടാം പാല് :- ഒരു ഗ്ലാസ്
ഒന്നാം പാല് :- അര ഗ്ലാസ്
ഉപ്പു :- പാകത്തിന്
കടുക് :- ഒരു സ്പൂണ്‍
കറിവേപ്പില :- ഒരു തണ്ട്
വെളുത്തുള്ളി :- ചെറുതായി അരിഞ്ഞത് :- ഒരു സ്പൂണ്‍
ഒരു സ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ ഇഞ്ചിയും പച്ചമുളകും നന്നായി വാട്ടിയ ശേഷം സവാള ചേര്‍ത്ത് ഒന്ന് മൂപ്പിക്കുക.
ഇനി മുളക് പൊടിയും മഞ്ഞള്‍ പൊടിയും മൂപ്പിച്ച ശേഷം തക്കാളി ചേര്‍ത്തിളക്കുക.
രണ്ടാം പാല് ചേര്‍ത്ത ശേഷം നന്നായി തിളപ്പികുക.
തിളച്ചു കുറുകുമ്പോള്‍ വറുത്തു വച്ച ചെമ്മീന്‍ ഇതിലിട്ട ശേഷം ഒന്നാം പാല് ഒഴിക്കുക.
പാകത്തിന് ഉപ്പു ചേര്‍ത്ത ശേഷം ചൂടാകുമ്പോള്‍ (തിളയ്ക്കുന്നതിനു മുന്‍പേ) അടുപ്പില്‍ നിന്നും വാങ്ങുക.
ബാക്കി എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വെളുത്തുള്ളിയും മൂപ്പിച്ചു ചേര്‍ക്കുക
0 comments:
Post a Comment