ബുദ്ധിമാന്യം, ഓര്മക്കുരവ് ഒക്കെ ഉള്ളവര്‍ക്ക് വെണ്ടയ്ക്ക നല്ല ഔഷധമാണ് എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യാമാണ്.(വെണ്ടയ്ക്ക യുടെ വിലയാണ് ഇപ്പോള്‍ പ്രശ്നം !! )വെണ്ടയ്ക്ക യും രുചിയോടെ സാലഡ് രൂപത്തില്‍ കഴിക്കുവാനുള്ള
ഒരു റെസിപി ചുവടെ ചേര്‍ക്കുന്നു.
നല്ല ഫ്രഷ്വെണ്ടയ്ക്ക : 15എണ്ണം
തക്കാളി : 2 എണ്ണം
സവാള : 1 എണ്ണം
പച്ച മുളക് എരിവുള്ളത് : 3 എണ്ണം
നാരങ്ങാ നീര് : 2 ടേബിള്‍ സ്പൂണ്‍
മല്ലിയില്ല : 1 ബഞ്ച്
ഒലിവ് ഓയില്‍ : 4 ടേബിള്‍ സ്പൂണ്‍ ( കൊളസ്ട്രോള്‍ ഇല്ലാത്ത ഇതു എണ്ണയും ഉപയോഗിക്കാം )
ഉപ്പു : പാകത്തിന്
ഉണ്ടാക്കുന്ന വിധം : വെണ്ടയ്ക്ക നല്ല സ്ലൈസ് ആയി അരിയുക.തക്കാളിയും പച്ച മുളകും മല്ലിയിലയും നല്ല ചെറുതായി അരിയുക !! സവാള സ്ലൈസ് ആയി അരിയുക.അടുപ്പില്‍ ഫ്രൈ പാന്‍ വച്ച് ഒലിവ് ഓയില്‍ ഒഴിച്ച് ചെറിയ ചൂടില്‍ അരിഞ്ഞു വച്ചിരിക്കുന്ന വെണ്ടയ്ക്ക ഏകദേശം വറുത്തു കോരി വയ്ക്കുക.അതിനു ശേഷം ഒരു ബൌളില്‍ സ്ലൈസ് ചെയ്തു വച്ചിരിക്കുന്ന സവാളയും ചെറുതായി അരിഞ്ഞ തക്കാളി,പച്ച മുളക്,മല്ലിയില എന്നിവ ചേര്‍ത്ത് നാരങ്ങാ നീരും ഉപ്പും കുറച്ചു കുരുമുളകുപൊടിയും ചേര്‍ത്ത് നല്ലവണ്ണം ഞരടുക !! ഇപ്പോള്‍ വെണ്ടയ്ക്ക സാലഡ് റെഡി .. ചോറിനോടൊപ്പം കഴിക്കാന്‍ നല്ല ഒരു വിഭവമാണ് ഇത് .. ഒപ്പം ഹെല്‍ത്തിയും എളുപ്പം ഉണ്ടാക്കുവാന്‍ പറ്റുന്ന ഒരു റെസിപിയും ആണ് ഇത് !!
0 comments:
Post a Comment