Thursday, May 14, 2015

പെപ്പര്‍ ലെമണ്‍ ചിക്കന്‍


പെപ്പര്‍ ലെമണ്‍ ചിക്കന്‍ അല്‍പം പുളിയും കുരുമുളകു രുചിയുമുള്ളൊരു വിഭവമാണ്. സൈഡ് ഡിഷായി ഉപയോഗിയ്ക്കാന്‍ ഏറെ നല്ലത്.

പെപ്പര്‍ ലെമണ്‍ ചിക്കന്‍ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ,

ബോണ്‍ലെസ് ചിക്കന്‍ ബ്രെസ്റ്റ്-2 കഷ്ണം
ഇഞ്ചി-2 ടീസ്പൂണ്‍
വെളുത്തുള്ളി-2 ടീസ്പൂണ്‍
കുരുമുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-2 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍
തൈര്-1 കപ്പ്
ഉപ്പ്
എണ്ണ

ചിക്കന്‍ കഴുകി മ്ഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക.

ഒരു പാനില്‍ അല്‍പം ണ്ണ തിളപ്പിയ്ക്കുക. ഇതില്‍ ചിക്കന്‍ കഷ്ണങ്ങളിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക.

ഇതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞതു ചേര്‍ക്കണം.

എല്ലാ മസാലപ്പൊടികളും ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കുക.

തൈര് നല്ലപോലെ ഉടയ്ക്കുക.

പാന്‍ അടുപ്പില്‍ നിന്നും വാങ്ങി വച്ച് ചിക്കനില്‍ തൈരു ചേര്‍ത്തിളക്കുക.

ഇത് വീണ്ടും കുറഞ്ഞ തീയില്‍ വച്ച് അല്‍പസമയം ഇളക്കുക.

ചിക്കനില്‍ ചേരുവകളെല്ലാം പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

മല്ലിയില ചേര്‍ക്കാാം.

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: