Thursday, May 14, 2015

പഞ്ചാബി ക്രീം ചിക്കന്‍


പഞ്ചാബി വിഭവങ്ങള്‍ സ്വാദില്‍ മികച്ചവയാണ്‌. നോണ്‍ വെജ്‌, വെജ്‌ വിഭവങ്ങള്‍ വ്യത്യസ്‌തത കൊണ്ടു സ്വാദേറും.

സ്വാദേറുന്ന പലതരം ചിക്കന്‍ വിഭവങ്ങളും പഞ്ചാബി ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.

പഞ്ചാബി ക്രീം ചിക്കന്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

ചിക്കന്‍-1 കിലോ
സവാള-2
ക്രീം-100 ഗ്രാം
വെളുത്തുള്ളി-1 ടേബിള്‍സ്‌പൂണ്‍
ഇഞ്ചി-1 ടീസ്‌പൂണ്‍
പച്ചമുളക്‌-2
ഗരം മസാല-അര ടീസ്‌പൂണ്‍
കുരുമുളകുപൊടി-അര ടീസ്‌പൂണ്‍
കസൂരി മേത്തി
എണ്ണ
ഉപ്പ്‌

ഒരു പാനില്‍ എണ്ണ തിളപ്പിയ്‌ക്കുക. ഇതില്‍ സവാളയിട്ടു വഴറ്റണം.

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ എന്നിവ ചേര്‍ത്തും നല്ലപോലെ വഴറ്റണം.

ഇതില്‍ ചിക്കന്‍ ചേര്‍ത്തിളക്കണം.

ഇതിലേയ്‌ക്ക്‌ ഗരം മസാല, കുരുമുളക്‌, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കണം.

വെ്‌ന്തു കഴിയുമ്പോള്‍ ഇതില്‍ ക്രീം ചേര്‍ത്തിളക്കണം.

കസൂരി മേത്തി ഇതില്‍ ചേര്‍ത്തിളക്കുക

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: