Thursday, May 14, 2015

കേരള സ്‌റ്റൈല്‍ എഗ് റോസ്റ്റ്

എഗ് റോസ്റ്റ് മുട്ട വിഭവങ്ങളില്‍ പ്രസിദ്ധമാണ്. കേരളാ സ്റ്റൈലില്‍ എഗ് റോസ്റ്റുണ്ടാക്കുന്നത് മലയാളിയ്ക്കു പ്രത്യേകിച്ചു പ്രിയമായിരിയ്ക്കും.

കേരളാ സ്റ്റൈല്‍ എഗ് റോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

പുഴുങ്ങിയ മുട്ട-4
സവാള-2
തക്കാളി-1
പച്ചമുളക്-2
ഇഞ്ചി-വെളുത്തുള്ളി ചതച്ചത്-2 ടീസ്പൂണ്‍
മുളകുപൊടി-2 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പെരുഞ്ചീരകപ്പൊടി-അര ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്

ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക.

ഇതിലേയ്ക്ക് സവാള ചേര്‍ത്തിളക്കി ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. അല്‍പം കറിവേപ്പിലയും ചേര്‍ക്കാം.

ഇതിലേയ്ക്ക് മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കാം.

തക്കാളി ചേര്‍ത്തിളക്കി നല്ലപോലെ ഇളക്കിച്ചേര്‍ക്കുക.

ഇതില്‍ അല്‍പം ചൂടുവെള്ളമൊഴിച്ച് വേവിയ്ക്കണം.

ഗ്രേവി തിളച്ച് വെള്ളമല്‍പം വറ്റുമ്പോള്‍ മുട്ട ചേര്‍ത്തിളക്കുക. മുട്ടയില്‍ മസാല പൊതിഞ്ഞു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

കേരളാ സ്‌റ്റൈല്‍ മുട്ട റോസ്റ്റ് തയ്യാര്‍

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: