ചേരുവകള്‍
സ്പ്രിംഗ് ചിക്കന്‍ - ഒന്ന്
ചെമ്മീന്‍ - 100 ഗ്രാം
ഇഞ്ചി വെളുത്തുള്ളി അരച്ചത് - 100 ഗ്രാം
പച്ചമുളക് - 4 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
സവാള - 100 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
നാരങ്ങ - ഒന്ന്
തയ്യാറാക്കുന്ന വിധം
1. കഴുകി വൃത്തിയാക്കിയ കോഴി പൊരിക്കുന്നതിനായി മുളകുപൊടി 2 ടേബിള്‍സ്പൂണ്‍, മല്ലിപൊടി 1 ടേബിള്‍സ്പൂണ്‍, ഗരംമസാല 1 ടേബിള്‍സ്പൂണ്‍, നാരങ്ങ നീര് ഇവ ചേര്‍ത്ത് അര മണിക്കൂര്‍ നേരം നല്ലപോലെ മസാല പുരട്ടി വെക്കുക. അതിനു ശേഷം വെളിച്ചണ്ണയില് കോഴി പൊരിച്ചെടുക്കുക. 2 കഴുകി വൃത്തിയാക്കിയ ചെമ്മീന്‍ കോഴിക്കുള്ളില്‍ നിറക്കുന്നതിനായി ചെമ്മീന്‍ ചെറിയ കഷ്ണങ്ങളാക്കി അറിയുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മസാലകളും യോജിപ്പിച്ച് ചെറിയ ബോള്‍ രൂപത്തിലാക്കി അതേ വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്ത്, പൊരിച്ച കോഴിക്കുള്ളില്‍ നിറക്കുക.
ഗ്രേവിക്ക്
ഗ്രേവി തയ്യാറാക്കുന്നതിനായി സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് പൊരിച്ച വെളിച്ചണ്ണയില് വഴറ്റുക. സവാള ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ ബാക്കിയുള്ള മസാലകള്‍ ചേര്‍ക്കുക. അതിനു ശേഷം തക്കാളി, കറിവേപ്പില ചേര്‍ക്കുക. ഗ്രേവി കുഴമ്പ് രൂപമാകുമ്പോള്‍ പൊരിച്ച് നിറച്ച കോഴി ഗ്രേവിയില്‍ മിക്സ് ചെയ്യുക. ചൂടോടെ വിളമ്പുക.
0 comments:
Post a Comment