Sunday, March 8, 2015

സുഖിയൻ

പരിപ്പുവടയും  ഉണ്ടൻപൊരിയുമൊക്കെ പോലെ സുഖിയനും ഒരു തനിനാടൻ പലഹാരമാണ്. ചെറുപയറും ശർക്കരയുമാണ് പ്രധാന ചേരുവകൾ.

ആവശ്യമുള്ള സാധനങ്ങൾ:

ചെറുപയർ - ഒരു ഗ്ലാസ്ശർക്കര - നിങ്ങളുടെ പാകത്തിന് ഏകദേശം 200-250 ഗ്രാം മതിയാവുംതേങ്ങ ചിരകിയത് - ഒരു പിടി (കൂടുതൽ വേണമെങ്കിൽ ആവാം)സ്വല്പം ഏലയ്ക്കാപ്പൊടിമൈദ(ചിലർ അരിപ്പൊടിയാണ് ഉപയോഗിക്കുക) - കൃത്യമായ അളവ് പറയാൻ സാധിക്കില്ല. ഒരു 100-150 ഗ്രാം മതിയാവും.വറുക്കാനാവശ്യമായ വെളിച്ചെണ്ണ

ഉണ്ടാക്കുന്ന വിധം :

ചെറുപയർ നികക്കെ വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. വല്ലാതെ വെന്തു കുഴയരുത്.
ശർക്കര വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തശേഷം ഇതിലേക്ക് ചെറുപയർ വേവിച്ചതും തേങ്ങയും ചേർത്ത് തുടരെ ഇളക്കുക. വെള്ളം വറ്റിത്തുടങ്ങുമ്പോൾ ഏലയ്ക്കാപ്പൊടി ചേർക്കുക. 
വെള്ളമയം നിശ്ശേഷം വറ്റി, ഉരുട്ടാൻ പാകത്തിലാവുമ്പോൾ വാങ്ങാം. 
മൈദ വെള്ളമൊഴിച്ച് കട്ടയില്ല്ലാതെ ഇഡ്ഡലിമാവിന്റെ പരുവത്തിൽ കലക്കിവയ്ക്കുക. 
ചെറുപയർ കൂട്ട്  ചൂടാറിയാൽ ഓരോ പിടിയെടുത്ത് ഉരുട്ടിവയ്ക്കുക.
ഈ ഇരുളകൾ മൈദമാവിൽ മുക്കി, ചൂടായ വെളിച്ചെണ്ണയിലിട്ട് വറുത്തെടുക്കുക




0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: