Saturday, May 16, 2015

കരിമീന്‍ പൊള്ളിച്ചതു

മലയാളികളുടെ പ്രിയവിഭവങ്ങളില്‍ ഒന്നാണ്‌ കരിമീന്‍ പൊള്ളിച്ചത്‌. മസാലരുചിയും വാഴയിലയുടെ മണവുമെല്ലാം കലര്‍ന്ന ഈ രുചി മലയാളിയ്‌ക്കെന്നും ഗൃഹാതുരത നല്‍കുന്ന ഒന്നു കൂടിയാണ്‌.

മിക്കവാറും പേര്‍ കരിമീന്‍ പൊള്ളിച്ചതു കഴിയ്‌ക്കാന്‍ റെസ്റ്റോറന്റുകളെയാണ്‌ ആശ്രയിക്കാറ്‌. വാഴയിലെ സംഘടിപ്പിയ്‌ക്കാമെങ്കില്‍ വീട്ടില്‍ തന്നെ ഇതു തയ്യാറാക്കാവുന്നതേയുള്ളൂ,

കരിമീന്‍ പൊള്ളിച്ചത്‌ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

കരിമീന്‍ - 1 കിലോ(മുഴവനേ വരഞ്ഞത്)
മഞ്ഞള്‍പ്പൊടി -1ടീസ്പൂണ്‍
കുരുമുളകുപൊടി-2 ടീസ്പൂണ്‍
ചുവന്നുള്ളി കനം കുറച്ചരിഞ്ഞത് - 1 കപ്പ്
ഇഞ്ചി ചെറുതായി അറിഞ്ഞത്- രണ്ട് ഇടത്തരം കഷണങ്ങള്‍
വെളുത്തുള്ളി -10 അല്ലി,
പച്ചമുളക് നെടുകേ കീറിയത്- 4എണ്ണം
കടുക് -ആവശ്യത്തിന് 5
മല്ലിപ്പൊടി -2 ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
തേങ്ങാപ്പാല്‍ 1/2 കപ്പ്(വെള്ളം ചേര്‍ക്കാതെ തേങ്ങയുടെ ഒന്നാം പാല്‍)
കുടമ്പുളി -3 കഷണം
ഉപ്പ് പാകത്തിന്

വെളിച്ചെണ്ണ

കറിവേപ്പില

വാഴയില

തയ്യാറാക്കുന്ന വിധം മീന്‍ വൃത്തിയാക്കിയശേഷം വരിഞ്ഞ് മഞ്ഞളും കുരുമുളകും ഉപ്പും അരച്ച് ചേര്‍ത്ത് പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. ശേഷം അധികം മൊരിയാതെ വറുത്തെടുക്കുക. പിന്നീട് അഞ്ചാമത്തെ ചേരുവകള്‍ വെള്ളവുമായി ചേര്‍ത്ത് മിശ്രിതമാക്കുക.

ചുവന്നുള്ളി, അഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക, വീണ്ടും മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണയെടുത്ത് കടുക് പൊട്ടിച്ച് ചേര്‍ത്തുവച്ച അഞ്ചാമത്തെ ചേരുവ വഴറ്റുക. ഇതിലേക്ക് തേങ്ങാല്‍പ്പാല്‍ ചേര്‍ത്തിളക്കി കുടമ്പുളി അല്ലികള്‍ ചേര്‍ത്തശേഷം മീനും ചേര്‍ത്ത് അടച്ചുവച്ച് വേവിയ്ക്കുക. ഇത് നന്നായി വെട്ടിത്തിളച്ച് കുറുകുമ്പോള്‍ വഴറ്റിവച്ച ഉള്ളി തുടങ്ങിയവ ചേര്‍ത്ത് ഇളക്കുക. ഇവ നന്നായി കുറുകി മസാല മീനില്‍ നന്നായി പുരണ്ടുകഴിയുമ്പോള്‍ തീയില്‍ നിന്നും മാറ്റുക.

തണുത്തുകഴിഞ്ഞ് ഓരോ മീനും മസാലയോടെ കോരി വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് വാഴനാരുകൊണ്ടോ നൂലുകൊണ്ടോ കെട്ടി പാനില്‍ വച്ച് തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കുക.

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: