Saturday, May 16, 2015

മസാല എഗ് ബുര്‍ജി

മുട്ട സമീകൃതാഹാരമെന്നതില്‍ സംശയം വേണ്ട. വെജിറ്റേറിയന്‍ വിഭാഗത്തില്‍ പെടുന്ന പലരും ഉപയോഗിക്കുന്ന ഒന്നാണ് ഇത്.

മുട്ട കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളും ധാരാളം. എഗ് ബുര്‍ജി ഇതിലൊന്നാണ്. മുട്ട കൊത്തിപ്പൊരിക്കുന്നതു തന്നെ സംഗതി. ഇതില്‍ അല്‍പം മസാല ചേര്‍ത്താന്‍ സംഗതി കുറച്ചു കൂടി ഉഷാറായി. ഇതാ, മസാല എഗ് ബുര്‍ജി റെസിപ്പി. ഇതില്‍ പനീര്‍ ചേര്‍ത്തിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

മുട്ട-5
പനീര്‍ (ഗ്രേറ്റ് ചെയ്തത്)-2 ടേബിള്‍ സ്പൂണ്‍
സവാള-2
തക്കാളി-1
പച്ചമുളക്-3
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-അര ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ചാട്ട് മസാല
ഉപ്പ്
മല്ലിയില

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാളയിട്ടു വഴറ്റണം. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ പനീര്‍, പച്ചമുളക്, തക്കാളി അരിഞ്ഞത് എന്നിവ ഇതിലേക്കു ചേര്‍ക്കണം.

മുകളിലെ കൂട്ട് നല്ലപോലെ ഇളക്കി മസാലപ്പൊടികളും ഉപ്പും ചേര്‍ക്കുക. കൂട്ട് നല്ലപോലെ ഇളക്കുക.

മുട്ട ഉടച്ച് ഇതിലേക്കു ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കിപ്പൊടിക്കുക. മുട്ട വെന്തു കഴിഞ്ഞാല്‍ വാങ്ങിവച്ച് മല്ലിയില ചേര്‍ത്ത് വാങ്ങാം.

മേമ്പൊടി

കുട്ടികള്‍ക്കു കൊടുക്കാന്‍ എണ്ണയ്ക്കു പകരം ബ്ട്ടര്‍ ചേര്‍ക്കാം. കൂടുതല്‍ പോഷകം ലഭിയ്ക്കും.

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: