Saturday, May 16, 2015

തന്തൂരി ഫിഷ്

ആരോഗ്യത്തെ പറ്റി കൂടുതല്‍ ചിന്തയുള്ള, എന്നാല്‍ വറുത്ത മത്സ്യത്തിന്റെ രുചി വേണമെന്നുള്ളവര്‍ക്കുള്ള ഒരു പാചകക്കുറിപ്പാണിത്. തന്തൂരി ഫിഷ്.

മൈക്രോവേവ് ഓവന്‍ വേണമെന്നു മാത്രം. നല്ല സ്വാദുള്ള ഒരു വിഭവം.

മീന്‍-അരക്കിലോ
മുട്ട-1
െൈതര്-കാല്‍ കപ്പ്
നാരങ്ങ-2
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-3 ടീ സ്പൂണ്‍
കടലമാവ്-3 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 നുള്ള്
മുളകുപൊടി-1 സ്പൂണ്‍
കുരുമുളകുപൊടി-1 സ്പൂണ്‍
ബട്ടര്‍-1 ടീസ്പൂണ്‍
ചാട്ട് മസാല-1 ടീ സ്പൂണ്‍

മീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി വരയുക. ഇതില്‍ നാരങ്ങാനീര്, ഉപ്പ്, മുളകുപൊടി എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം.

തൈരില്‍ മുട്ട മഞ്ഞ കലര്‍ത്തുക. ഇതിലേക്ക് കടലമാവ്, കുരുമുളക്, മുളകുപൊടികള്‍ കലര്‍ത്തി പേസ്റ്റാക്കുക. ഈ മിശ്രിതം മീനില്‍ പുരട്ടി മൂന്നു മണിക്കൂര്‍ വയ്ക്കണം.

ഓവനിന്‍ ചൂട് 350 ഡിഗ്രിയായി ക്രമീകരിക്കണം.പാത്രത്തില്‍ ബട്ടര്‍ പുരട്ടുക. പാത്രത്തില്‍ മീന്‍ വച്ച് 20-25 മിനിറ്റ് നേരം പാകം ചെയ്യുക.

വെന്ത മീനില്‍ നാരങ്ങാനീര് പുരട്ടി ചൂടോടെ ഉപയോഗിക്കാം.

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: