Sunday, August 23, 2015

ചിക്കന്‍ കറി

ഒരടിപൊളി ചിക്കന്‍ കറിയാണ് ഇന്ന് തയ്യാറാക്കുന്നത്. എല്ലാര്‍ക്കും ഇഷ്ടപ്പെടുന്ന വിഭവമാണിത്. വളരെ സ്‌പെഷ്യലായ ഒരു വിഭവം കൂടിയാണിത്.

ചേരുവകള്‍

ചിക്കന്‍- 1 കിലോ
സവാള- 300 ഗ്രാം
തേങ്ങ- 1 കപ്പ്
ഗ്രീന്‍പീസ്- 200 ഗ്രാം
അണ്ടിപ്പരിപ്പ്- 1 കപ്പ്
എണ്ണ- ആവശ്യത്തിന്
പച്ചമുളക്- 100 ഗ്രാം
വെളുത്തുള്ളി- 2 എണ്ണം
ഗ്രാമ്പു- 1 എണ്ണം
ഏലയ്ക്ക- 3 എണ്ണം
കറുവാപ്പട്ട- 1 കഷ്ണം
ഉലുവ- 1 ടീസ്പൂണ്‍
കുരുമുളക്- 1 ടീസ്പൂണ്‍
മുളക്‌പൊടി- 1 ടീസപൂണ്‍
മല്ലിപ്പൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
കറിവേപ്പില- 2 തണ്ട്
കടുക്- 1 ടീസ്പൂണ്‍
വറ്റല്‍മുളക്- 5 എണ്ണം
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ പിഴിഞ്ഞ മൂന്ന് കപ്പ് ഒന്നാം പാലും മൂന്ന് കപ്പ് രണ്ടാം പാലും തയ്യാറാക്കി വെയ്ക്കുക. കുരുമുളക് പൊടിയും ഉപ്പും ചിക്കനില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും ഉലുവയും താളിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന സവാള, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില, പൊടികള്‍, അരച്ചുവെച്ചിരിക്കുന്ന വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഇറച്ചി ചേര്‍ത്ത് യോജിപ്പിച്ചതിന് ശേഷം ഒന്നാം പാല്‍ ചേര്‍ക്കുക.

ഇതി തിളയ്ക്കുമ്പോള്‍ ഗ്രീന്‍പീസ്, അണ്ടിപ്പരിപ്പ്, രണ്ടാം പാല്‍, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. അണ്ടിപ്പരിപ്പ് വെന്തുകഴിഞ്ഞാല്‍ വാങ്ങിവെയ്ക്കാം

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: