Sunday, August 23, 2015

കോഴിക്കോടന്‍ ബിരിയാണി

ഒരു കോഴിക്കോടന്‍ വിഭവമാണ് ഇന്ന് തയ്യാറാക്കുന്നത്. കോഴിക്കോടിന്റെ സ്‌പെഷ്യല്‍ ബിരിയാണി. വളരെ സ്വാദേറിയ ഒരു വിഭവമാണിത്. എല്ലാവര്‍ക്കും ഇഷ്ടമാകും.

ചേരുവകള്‍

ചിക്കന്‍- 2 കിലോ
ബിരിയാണി അരി- 2 കിലോ
ഡാല്‍ഡ- 200 ഗ്രാം
പശുനെയ്യ്- 2 ടീസ്പൂണ്‍
മുളകുപൊടി- 2 ടീസ്പൂണ്‍
ഗരംമസാല- 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി- 2 ടീസ്പൂണ്‍
തക്കാളി- 250 ഗ്രാം
ഇഞ്ചി- 2 കഷ്ണം
പച്ചമുളക്- 100 ഗ്രാം
വെളുത്തുള്ളി- 25 ഗ്രാം
സവാള (ചെറുതായി അരിഞ്ഞത്)- 1 കിലോ
കേരറ്റ് (ചെറുതായി അരിഞ്ഞത്)- 100 ഗ്രാം
കേപ്‌സിക്കം (ചെറുതായി അരിഞ്ഞത്)- 100 ഗ്രാം
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പകുതി എടുത്ത്‌ അരച്ചു വെക്കുക. അരി വേവിച്ചു ഊറ്റിവെക്കുക. ഒരു പാനില്‍ ആദ്യം ഇറച്ചി ഇടുക. ഇതിലേക്ക് ബാക്കിയുള്ള ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയും മഞ്ഞള്‍പൊടി, മുളകുപൊടി, ഗരംമസാല എന്നിവ 1 ടീസ്പൂണ്‍ വീതവും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

കുറച്ചു സമയം പാകത്തിന് ചൂടില്‍ നന്നായി ഇളക്കുക. ഇതിലേക്ക് ഡാല്‍ഡ ചേര്‍ത്ത് അതില്‍ കോഴി പൊരിച്ചു കോരുക. ബാക്കിയുള്ള ഡാല്‍ഡയില്‍ സവാള വഴറ്റി പാകമായിവരുമ്പോള്‍ അരപ്പ്, മഞ്ഞള്‍പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി, കാപ്‌സിക്കം, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. പാകമായാല്‍ മസാലയിലേക്ക് ചോറ് ചേര്‍ത്ത് കുറച്ചു കാരറ്റും പശുവിന്‍ നെയ്യും മുകളില്‍ ഇട്ട് ചെറുതീയില്‍ പതിനഞ്ചു മിനിട്ട് മൂടിവെക്കുക.

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: