Sunday, August 23, 2015

ഉണക്കമീന്‍ തോരന്‍

ഉണക്കമീന്‍ കൊണ്ടുള്ള ഒരടിപൊളി തോരനാണ് ഇന്ന് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്. എല്ലാവര്‍ക്കും ഇഷ്ടമാകും.
ചേരുവകള്‍
ഉണക്കമീന്‍- 1/4 കിലോ
ചെറിയ ഉള്ളി- 100 ഗ്രാം
തേങ്ങ- 1/2 കപ്പ്
മുളക്‌പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
പച്ചമുളക്- 2 എണ്ണം
കറിവേപ്പില- 2 തണ്ട്
ഉപ്പ്- പാകത്തിന്
വെളുത്തുള്ളി- 10 അല്ലി
പുളി- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
കടുക്- 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഉണക്കമീന്‍ നീളത്തില്‍ അരിഞ്ഞുവെയ്ക്കുക. തേങ്ങ, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, കറിവേപ്പില എന്നിവ മിക്‌സിയിലിട്ട് ഒതുക്കിയെടുക്കുക. ഇത് മീനില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും 1/4 കപ്പ് പുളി പിഴിഞ്ഞ വെള്ളവും ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റിയ ശേഷം വാങ്ങിവെയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ കടുക് താളിച്ചതിന് ശേഷം അതിലേക്ക് തോരന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: