Saturday, March 7, 2015

പടവലങ്ങ മുരിങ്ങക്കാതോരൻ


1. മുരിങ്ങയ്ക്ക - മൂന്ന്
2. പടവലങ്ങ - 100 ഗ്രാം
3. ചക്കക്കുരു - 100 ഗ്രാം
4. മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍
5. ഉപ്പ് - പാകത്തിന്
6. തേങ്ങ ചിരകിയത് - അര മുറി
7. ജീരകം - അര ചെറിയ സ്പൂണ്‍
8. വെളുത്തുള്ളി - രണ്ട് അല്ലി
9. മുളക് പൊടി - ഒരു ചെറിയ സ്പൂണ്‍
10. വെളിച്ചെണ്ണ - ഒരു വലിയ സ്പൂണ്‍
11. കടുക് - ഒരു ചെറിയ സ്പൂണ്‍
12. ഉഴുന്ന് പരിപ്പ് - രണ്ട് ചെറിയ സ്പൂണ്‍
13. വറ്റല്‍ മുളക് - രണ്ട് 
14. കറിവേപ്പില - ആവശ്യത്തിന്  

തയ്യാറാക്കുന്ന വിധം 

നീളത്തില്‍ മുറിച്ച ചക്കക്കുരു, മുരിങ്ങയ്ക്ക, മഞ്ഞള്‍പ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്തു വേവിക്കുക. വെള്ളം വറ്റുമ്പോള്‍ പടവലങ്ങ കഷണങ്ങളും ചേര്‍ത്തു വേവിക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, മുളകുപൊടി, എന്നിവ തരുതരുപ്പായി അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ചശേഷം അരച്ച കൂട്ട് മൂപ്പിക്കുക. വേവിച്ച കഷണങ്ങള്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക


0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: