Saturday, March 7, 2015

കരിമീന്‍ പൊള്ളിച്ചത്

ചേരുവകള്‍
1. കരിമീന്‍  - 2 എണ്ണം 
2. സവാള  - 2 ചെറുത്‌ 
3. മഞ്ഞള്‍പ്പൊടി  - അര ടീസ്പൂണ്‍
4. ഗരം മസാല  - കാല്‍ ടീസ്പൂണ്‍
5. കുരുമുളക്പൊടി - പാകത്തിന് 
6. മുളക്പൊടി  - 2 ടേബിള്‍സ്പൂണ്‍
7. ഉപ്പ്, കറിവേപ്പില  - ആവശ്യത്തിന്
8. വെളിച്ചെണ്ണ - ആവശ്യത്തിന്

കരിമീന്‍ പൊള്ളിച്ചത്

മുളക്പൊടി, മഞ്ഞള്‍പ്പൊടി,  ഗരംമസാല,  കുരുമുളക് പൊടി പാകത്തിന് ഉപ്പ് എന്നിവ മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിലുള്ള മസാലയാക്കുക. കരിമീന്‍ വൃത്തിയാക്കി വരഞ്ഞതിനു ശേഷം മസാല മീനില്‍ പുരട്ടുക. പൊള്ളിക്കുന്നതിനു മുമ്പായി മസാല പുരട്ടി കുറച്ചുനേരം വച്ചിരുന്നാല്‍ കൂടുതല്‍ രുചി ഉണ്ടാകും. അടുത്തതായി അരക്കപ്പ് വെളിച്ചെണ്ണ ഫ്രയിങ്പാനില്‍ ഒഴിച്ച് ചൂടാക്കുക. ചൂടായ ശേഷം,  മസാല പുരട്ടി വച്ചിരിക്കുന്ന കരിമീന്‍ എണ്ണയില്‍ രണ്ട് മിനിറ്റ് വീതം ഇരുവശങ്ങളും  പകുതി വേവിക്കുക. വെന്ത ശേഷം കരിമീന്‍ ഒരു വാഴയില കഷ്ണത്തിലേയ്ക്ക് മാറ്റുക.  
കരിമീന്‍ പൊള്ളിക്കുന്നതിനു വേണ്ട മസാല തയ്യാറാക്കുന്നതിന് കരിമീന്‍ വറുത്ത അതേ എണ്ണയില്‍ സവാള കനം കുറച്ച് അരിഞ്ഞത് വഴറ്റുക. വെന്ത് കഴിഞ്ഞ ശേഷം നേരത്തെ തെയ്യാറാക്കി വെച്ചിരിക്കുന്ന മസാലയും കുറച്ച് കറിവേപ്പിലയും കൂടി ചേര്‍ക്കുക. മസാല എണ്ണയില്‍ നിന്ന് അരിച്ചെടുക്കുക. ഈ മസാല കരിമീനിന്റെ ഇരുവശങ്ങളിലും നന്നായി പിടിപ്പിച്ച് വാഴയിലയില്‍ പൊതിഞ്ഞ് വെക്കുക. ഒരു തൂശനില തീയില്‍ വാട്ടിയെടുക്കുക.

അതില്‍ വാഴയിലക്കഷ്ണത്തില്‍ പൊതിഞ്ഞ് വെച്ചിരിക്കുന്ന കരിമീന്‍ അങ്ങനെതന്നെ തൂശനിലയില്‍ വെച്ച് പൊതിഞ്ഞ് വാഴനാര് വാട്ടിയെടുത്തത് കൊണ്ട് കെട്ടുക. അതിനെ ആവിയില്‍ വേവിക്കുക. ഇലയുടെ കളര്‍ ബ്രൌണ്‍ ആകുന്നതുവരെ  വേവിക്കുക.


0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: