Wednesday, March 4, 2015

മാങ്ങയണ്ടി പുളിശ്ശേരി



പുളിയുള്ള പഴുത്ത മാങ്ങ നാല്
തേങ്ങ അര മുറി
തൈര് അര ലിറ്റര്‍
വെളിച്ചെണ്ണ ആവശ്യത്തിന്
പച്ചമല്ലി അര ടീസ്പൂണ്‍

ഉലുവ അര ടീസ്പൂണ്‍
വറ്റല്‍മുളക് നാല്
പച്ചമുളക് അഞ്ച്
വെളുത്തുള്ളി നാല് അല്ലി
ജീരകം അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഉള്ളി, കടുക്, കറിവേപ്പില, 
വറ്റല്‍മുളക് താളിക്കാന്‍ ആവശ്യത്തിന്
ഉപ്പ്, കറിവേപ്പില ആവശ്യത്തിന്
പഞ്ചസാര ഒരു ടീസ്പൂണ്‍
തേങ്ങ, പച്ചമുളക്, ജീരകം, വെളുത്തുള്ളി എന്നിവ നന്നായി അരയ്ക്കുക. പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉലുവ, മല്ലി, വറ്റല്‍മുളക്, കറിവേപ്പില എന്നിവയിടുക. കൊത്തിയരിഞ്ഞ ഉള്ളി ചേര്‍ത്തിളക്കുക. ശേഷം മഞ്ഞള്‍പ്പൊടി, തേങ്ങയരച്ചത്, മാങ്ങ അരിഞ്ഞതും മാങ്ങാണ്ടിയും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. മാങ്ങ നന്നായി വെന്തുകഴിയുമ്പോള്‍ ഉടച്ച തൈര് ചേര്‍ത്ത് ഇളക്കി തിള വരുംമുന്‍പ് വാങ്ങുക. പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. കടുക്, കറിവേപ്പില, വട്ടത്തിലരിഞ്ഞ ഉള്ളി, വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് താളിച്ചത് ഇതില്‍ ചേര്‍ത്ത് ഉപയോഗിക്കാം.

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: