Friday, March 13, 2015

ജിലേബി

ബേക്കറിയിലെ കണ്ണാടിക്കൂടുകളിലിരുന്നു നമ്മെ കൊതിപ്പിയ്ക്കുന്ന പലഹാരങ്ങളില്‍ മുന്‍പനാണ് ജിലേബി. മധുരം ആരോഗ്യത്തിനു നല്ലതല്ലെന്നു പറയുമെങ്കിലും ജിലേബിയുടെ മധുരം നമ്മെ കൊതിപ്പിയ്ക്കുക തന്നെ ചെയ്യും.
ജിലേബി ബേക്കറിയില്‍ നിന്നും വാങ്ങണമെന്നില്ല. നമുക്കു തന്നെ തയ്യാറാക്കാം.


ജിലേബി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
മൈദ-1 കപ്പ്
ബേക്കിംഗ് പൗഡര്‍-1 ടീസ്പൂണ്‍
തൈര്-അര കപ്പ്
പഞ്ചസാര-2 കപ്പ്
വെള്ളം
ഫുഡ് കളര്‍ (വേണമെങ്കില്‍)
നെയ്യ് അല്ലെങ്കില്‍ ഡാല്‍ഡ- വറുക്കാന്‍

പഞ്ചസാരയും വെള്ളവും ചേര്‍ത്തു കുറഞ്ഞ ചൂടില്‍ തിളപ്പിയ്ക്കുക. നൂല്‍ക്കട്ടിയില്‍ ഇത് സിറപ്പാകണം. സ്പൂണിലെടുത്തൊഴിയ്ക്കുമ്പോള്‍ അധികം അയയാതെ വരുന്ന പരുവത്തില്‍.

ബേക്കിംഗ് പൗഡര്‍, മൈദ, തൈര് എന്നിവ പാകത്തിനു വെള്ളം ചേര്‍ത്തൊഴിച്ച് കോരിയൊഴിയ്ക്കാന്‍ പാകത്തിനുള്ള മിശ്രിതമാക്കുക.

നെയ്യോ ഡാല്‍ഡയോ തിളപ്പിയ്ക്കുക. അധികം ചൂടാകരുത്.

തയ്യാറാക്കിയ മാവു മിശ്രിതം പൈപ്പിംഗ് ബാഗിലോ അല്ലെങ്കില്‍ ഒരു ഭാഗത്ത് ചെറിയ ഓട്ടയിട്ട തുണിയിലോ ഒഴിച്ച് നെയ്യിലൊഴിച്ചു വറുത്തു കോരുക. ജിലേബിയുടെ ഷേപ്പില്‍ രണ്ടു മൂന്നു റൗണ്ടായി ഒഴിയ്ക്കണം.

ഇത് കുറഞ്ഞ ചൂടില്‍ വേവിയ്ക്കുക. നല്ല ക്രിസ്പിയാകുമ്പോള്‍ കോരിയെടുക്കാം.

ഒരുവിധം ചൂടുള്ള പഞ്ചസാരപ്പാനിയില്‍ മൂന്നു നാലു മിനിറ്റ് ഇട്ടു വയ്ക്കുക.

ഇതില്‍ നിന്നെടുത്തു കഴിയ്ക്കാം. 


0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: