Friday, March 13, 2015

ചിക്കന്‍ മസാല റൈസ് തയ്യാറാക്കി നോക്കൂ


വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ചിക്കന്‍ മസാല റൈസ്. ചിക്കന്റെ രുചിയും മസാലകളും ഒത്തിണങ്ങിയ ഒരു വിഭവം.
ചിക്കന്‍ മസാല റൈസ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
ചിക്കന്‍-അരക്കിലോ (ചിക്കന്‍ ലെഗ്)
അരി-2 കപ്പ്
ക്യാപ്‌സിക്കം-1
സവാള-2
മഞ്ഞള്‍പ്പൊടി-2 ടീസ്പൂണ്‍
ഗാര്‍ലിക് പൗഡര്‍-1 ടേബിള്‍ സ്പൂണ്‍
കുരുമുളക്
ഉപ്പ്
വെള്ളം
പാര്‍സ്ലെ

ചിക്കന്‍ കഴുകി ആറു കപ്പ് വെള്ളത്തില്‍ വേവിച്ചെടുക്കുക. ഇതില്‍ നിന്നും ചിക്കന്‍ മാറ്റി തിളപ്പിച്ച വെള്ളം മാറ്റി വയ്ക്കണം.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ അരിയിട്ടു ചെറുതായി വറുത്തെടുക്കുക.

ഇതില്‍ ബാക്കിയെല്ലാ ചേരുവകളും രണ്ടു കപ്പ് ചിക്കന്‍ തിളപ്പിച്ച വെള്ളവും മൂന്നു കപ്പ് സാധാരണ വെള്ളവും ചേര്‍ത്തിളക്കുക. ചിക്കന്‍ വേവിച്ചു വച്ചതും ചേര്‍ത്തിളക്കണം.

ഇത് അടച്ചു വച്ചോ പ്രഷര്‍ കുക്കറിലോ വേവിച്ചെടുക്കുക.

രുചികരമായ ചിക്കന്‍ മസാല റൈസ് തയ്യാര്‍. 


0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: