Wednesday, May 13, 2015

അരി പക്കോഡ


പക്കോഡ പല തരത്തിലും ഉണ്ടാക്കാം. അരി പക്കോഡ ഇതില്‍ ഒന്നാണ്.

ഇതുണ്ടാക്കുന്ന രീതി വളരെ ലളിതവുമാണ്. ചോറുപയോഗിച്ചാണ് അരി പക്കോഡ തയ്യാറാക്കുന്നത്.

ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

ചോറ്-1 കപ്പ്
കടലമാവ്-4 ടേബിള്‍ സ്പൂണ്‍
തൈര്-2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-3
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
കായപ്പൊടി-ഒരു നുള്ള്
മ്ഞ്ഞള്‍പ്പൊടി-ഒരു നുള്ള്
മല്ലിയില
ഉപ്പ്
എണ്ണ

ചോറ് നല്ലപോലെ ഉടയ്ക്കുക.

ചോറിനൊപ്പം എണ്ണയൊഴികെയുള്ള ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിളക്കുക.

ഇവയെല്ലാം ചേര്‍ത്തു കുഴച്ച് കൈ കൊണ്ടെടുക്കാവുന്ന വിധത്തിലുള്ള മിശ്രിതമാക്കുക.

എണ്ണ തിളപ്പിച്ച് ഇവ ചെറിയ ഉരുളകളാക്കി കൈ കൊണ്ട് അല്‍പം പരത്തി വറുത്തെടുക്കാം.

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: