ഉരുളക്കിഴങ്ങ് ചിപ്സ് മിക്കവാറും പേര് ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമായിരിയ്ക്കും. വറുത്തുണ്ടാക്കുന്ന ഇത് രുചികരമാണെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല.
ഉരുളക്കിഴങ്ങ് ചിപ്സ് അധികം എണ്ണയില്ലാതെ മൈക്രോവേവ് ഉപയോഗിച്ചും ഉണ്ടാക്കാന്‍ സാധിയ്ക്കും. മൈക്രോവേവില്‍ ഉരുളക്കിഴങ്ങ് ചിപ്സ് ഉണ്ടാക്കുന്ന രീതി അറിയൂ
ഉരുളക്കിഴങ്ങ്-5
ഒലീവ് ഓയില്‍- അര കപ്പ്
ഗരം മസാല പൗഡര്‍-2 ടീസ്പൂണ്‍
ഉപ്പ്-കാല് കപ്പ്
ഉരുളക്കിഴങ്ങ് കഴുകി തൊലി കളഞ്ഞ് വട്ടത്തില്‍ കനം കുറച്ച് അരിയുക.
ഒരു ബ്രഷ് ഉപയോഗിച്ച് ഇതില്‍ ഒലീവ് ഓയില്‍ പുരട്ടണം.
ഇതില്‍ ഉപ്പും ഗരം മസാല പൗഡറും വിതറി നല്ലപോലെ കുലുക്കുക.
ഇവ മൈക്രോവേവ് സേഫ് പ്ലേറ്റില്‍ വച്ച് പാകമാകുന്നതു വരെ മൈക്രോവേവ് ചെയ്യുക.
0 comments:
Post a Comment