Wednesday, March 11, 2015

പുളി ഇഞ്ചി

പുളി ഇഞ്ചി  ഒരു കടും നിറത്തിലുള്ള ഒരു കേരളീയ  ആഹാര വിഭവമാണ്‌. ഇഞ്ചി പുളി,ഇഞ്ചിക്കറി എന്നും പറയും. പുളി, ഇഞ്ചി, പച്ചമുളക്, ശർക്കര എന്നിവയാണ് പ്രധാന
ചേരുവകൾ.ഇതിനു പുളിയും എരിവും മധുരവും കലര്ന്ന രുചിയാണ്‌.ചില സ്ഥലങ്ങളിൽ ഇത് ഇഞ്ചി പുളി എന്നും അറിയപ്പെടുന്നു.



ഉണ്ടാക്കുന്ന വിധം

നൂറു കറി എന്നറിയപ്പെടുന്ന പുളി ഇഞ്ചി  ഉണ്ടാക്കുവാൻ വളരെ എളുപ്പമാണ്. വട്ടത്തിൽ അരിഞ്ഞെടുത്ത ഇഞ്ചി എണ്ണയിൽ ചുവക്കെ വറത്തുകോരി പൊടിച്ചെടുക്കുക.50ഗ്രാം ഇഞ്ചിയ്ക്കു് ഒരു കപ്പു് ചുവന്നുള്ളി ചെറുതായി അരിഞ്ഞെടുത്തു് ചുവക്കെ രണ്ടു പച്ചമുളകും അരിഞ്ഞു ചേർത്തു വഴറ്റുക. എണ്ണ തെളിയുമ്പോൾ ഒരു സ്പൂൺ മുളകുപൊടി അല്പം ഉലുവപ്പൊടി ഇവ ഇട്ട് ചൂടാകുമ്പോൾ വാളൻപുളി പിഴിഞ്ഞെടുത്തതും ഒരുനുള്ള് പഞ്ചസാരയും പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. സദ്യയിൽ പുളി ഇഞ്ചി  ഒരു തൊട്ടുകൂട്ടാനാണ്. ഇതു ഇലയിൽ ഇടതു ഭാഗത്ത് വിളമ്പും.


0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: