Tuesday, February 24, 2015

പാവയ്ക്കാ തോരന്‍




  1. പാവയ്ക്കാ – 2    (ചെറുതായി കൊത്തി അരിഞ്ഞത് )
  2. തേങ്ങ തിരുമ്മിയത് – 1
  3. സവാള –  1   (ചെറുതായി കൊത്തി അരിഞ്ഞത് )
  4. പച്ചമുളക് – 6   (ചെറുതായി വട്ടത്തില്‍ അരിഞ്ഞത് )
  5. മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
  6. എണ്ണ – 2 ടേബിള്‍സ്പൂണ്‍
  7. അരി – ഒരു ടി സ്പൂണ്‍
  8. തേങ്ങ കനം കുറഞ്ഞ കഷണങ്ങളള്‍ ആക്കിയത് – കാല്‍ കപ്പ്‌
  9. കടുക് –  അര ടി സ്പൂണ്‍
  10. വറ്റല്‍ മുളക് –  3
  11. കറി വേപ്പില – ഒരു തണ്ട്
  12. ഉപ്പ് – പാകത്തിന്

  13. തയ്യാറാക്കുന്ന വിധം
.ഒരു പാനില്‍ എണ്ണ ചൂടാക്കുക .
2.കഷണങ്ങള്‍ ആക്കിയ തേങ്ങ വറുത്തു മാറ്റുക .
3. ഇതിലേക്ക് കടുകും വറ്റല്‍മുളകും ഇട്ട് വറക്കുക.
4.കടുക് പൊട്ടി കഴിയുമ്പോള്‍ അരി വറക്കുക .
5.അരി ചുമന്നു തുടങ്ങുമ്പോള്‍ ,സവാള ,പച്ചമുളക്,ഇവ ചേര്‍ക്കുക .
6.സവാളയുടെ നിറം മാറി തുടങ്ങുമ്പോള്‍ പാവയ്ക്കാ അരിഞ്ഞതും ചേര്‍ക്കുക .
7.ആവശ്യമായ ഉപ്പും ചേര്‍ത്ത് കുറച്ചു വെള്ളം തളിച്ച് ,പാവയ്ക്കാ വേവാന്‍ അനുവദിക്കുക .
8.ഇടക്ക് അടപ്പ് മാറ്റി തിരുമ്മിയ തേങ്ങ കൂടി ചേര്‍ക്കുക .
9.ഇതിനുശേഷം നല്ലത് പോലെ ഇളക്കി വെള്ളം വറ്റുന്നത് വരെ വേവിക്കുക .
10.കറി വേപ്പിലയും മാറ്റി വെച്ച വറുത്ത തേങ്ങ കഷണങ്ങളും  ചേര്‍ത്ത് തീ അണക്കുക.
(കൂടുതല്‍ തേങ്ങ തിരുമ്മിയത് ചേര്‍ത്താല്‍ പവക്കയുടെ കൈപ്പ് അത്ര അറിയില്ല .)

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: