Tuesday, February 24, 2015

പാവയ്ക്കാ തോരന്‍




  1. പാവയ്ക്കാ – 2    (ചെറുതായി കൊത്തി അരിഞ്ഞത് )
  2. തേങ്ങ തിരുമ്മിയത് – 1
  3. സവാള –  1   (ചെറുതായി കൊത്തി അരിഞ്ഞത് )
  4. പച്ചമുളക് – 6   (ചെറുതായി വട്ടത്തില്‍ അരിഞ്ഞത് )
  5. മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

മുട്ട ഫ്രൈഡ് റൈസ്


ചേരുവകള്‍

1 വേവിച്ച ചോറ് – 2 കപ്പ്‌

2. മുട്ട -6
3.സവാള – 1

തലശ്ശേരി ചിക്കൻ ബിരിയാണി 

ബിരിയാണി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നുണ്ട്  അല്ലേ
തലശ്ശേരി ബിരിയാണി എങ്ങനെയാണ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് താഴെ കൊടുത്തിട്ടുണ്ട് 

പുളിശ്ശേരി


കുമ്പളം ഉപയോഗിച്ചുള്ള രുചികരമായ  ഒരു പുളിശ്ശേരിയാണ് ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത് 

Wednesday, February 18, 2015

ചെട്ടിനാട്‌ സ്‌റ്റൈലില്‍ ചിക്കന്‍വറുത്തത്‌

ചെട്ടിനാട്‌ വിഭവങ്ങള്‍ സ്വാദില്‍ മികച്ചവയാണ്‌. പ്രത്യേകിച്ചു നോണ്‍വെജ്‌ വിഭവങ്ങള്‍. ചിക്കന്‍ വിഭവങ്ങളില്‍ ചെട്ടിനാട്‌ രുചി മികച്ചു നില്‍ക്കും.
ഇതാ, ചിക്കന്‍ വറുത്തത്‌ ചെട്ടിനാട്‌ സ്‌റ്റൈലില്‍.

ഗ്രീന്‍ ചില്ലി ചിക്കന്‍

ചൈനീസ് വിഭവങ്ങളില്‍ ചില്ലി ചിക്കന്‍ പ്രശസ്തമായ ഒന്നാണ്. ഇത് സാധാരണ ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്.
ചില്ലി ചിക്കന്‍ പച്ചനിറത്തിലുമുണ്ടാക്കാം. പച്ചമുളകും മല്ലിയിലയും ഉപയോഗിച്ചാണ് ഇത്. ഇതുകൊണ്ടുതന്നെ നല്ല എരിവുള്ള ഒരു വിഭവവുമാണ്.
ഗ്രീന്‍ ചില്ലി ചിക്കന്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ഗാര്‍ലിക് ചില്ലി ചിക്കന്‍



ചിക്കന്റെ രുചിവൈവിധ്യങ്ങള്‍ വളരെയേറെയാണ്. പല നാടുകളിലും പല തരത്തിലാണ് ഇത് പാകം ചെയ്യുന്നതും.
ഇന്ത്യന്‍ രുചി പോലെ ചൈനീസ് രുചിയും ലോകമെമ്പാടുമുള്ളവര്‍ അംഗീകരിച്ച ഒന്നാണ്.
ചൈനീസ് വിഭവങ്ങള്‍ക്ക് എരിവല്‍പ്പം കുറയും. ഇന്ത്യയില്‍ മസാലയും എരിവും പ്രധാനവും.
ഇന്‍ഡോ-ചൈനീസ് രുചി കലര്‍ന്ന ഒരു ചിക്കന്‍ വിഭവമാണ് താഴെപ്പറയുന്നത്. ഇന്‍ഡോ-ചൈനീസ് ഗാര്‍ലിക് ചില്ലി ചിക്കന്‍. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

റോസ് മില്‍ക്

പാല്‍ പോഷകഗുണം അടങ്ങിയ ഒന്നാണ്. എന്നാല്‍ ഇതിന്റെ രുചി പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നു വരാം.
മറ്റു രുചികളോ എനര്‍ജി പൗഡറുകളോ ഇതില്‍ കലര്‍ത്തി കുടിയ്ക്കുകയെന്നതാണ് ഇതിനുള്ള പ്രതിവിധി.
പാലിന്റെ രുചിയിഷ്ടപ്പെടാത്തവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് തയ്യാറാക്കി നല്‍കാവുന്ന ഒന്നാണ് റോസ് മില്‍ക്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

നെയ്മീന്‍ റോസ്റ്റ്

വിലയില്‍ മാത്രമല്ല, രുചിയിലും മുന്‍പനാണ് നെയ്മീന്‍. അധികം മുള്ളില്ലാത്ത മീന്‍ എന്നുള്ള ഗുണവും. നെയ്മീന്‍ കറിയും റോസ്റ്റുമെല്ലാം തയ്യാറാക്കാം.
സ്വാദിഷ്ടമായ ഒരു നെയ്മീന്‍ റോസ്റ്റിനെക്കുറിച്ചറിയൂ, ഇതു പരീക്ഷിച്ചു നോക്കൂ,

കുടംപുളിയിട്ട നാടന്‍ ചെമ്മീന്‍ കറി

നല്ല എരിവും പുളിയുമുള്ള ചെമ്മീന്‍ കറി, അതും കുടംപുളിയിട്ടു വച്ചത് നല്ല ചൂടുള്ള കുത്തരിച്ചോറിനൊപ്പം. ഓര്‍ക്കുമ്പോള്‍ നാക്കില്‍ വെള്ളം വരുന്നില്ലേ.
കുടംപുളി ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
കുടംപുളിയിട്ടു ചെമ്മീന്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Tuesday, February 17, 2015

കബ്സ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം

അറേബ്യൻ വിഭവമായ കബ്സ ഇപ്പോൾ നമ്മുടെ നാട്ടിൽ സുലഭമാണ്  പക്ഷേ കബ്സ എങ്ങനെ ഉണ്ടാക്കും എന്ന് കൂടുതൽ പേർക്കും അറിയില്ല 
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും വളരെ ലളിതമാണെന്നു 

മീൻ കറി (മുളകിട്ടത് )

 മീൻ കറി (മുളകിട്ടത് ) ചേരുവകള്‍

മീൻ തക്കാളി റോസ്റ്റ്

മീൻ  ഉപയോഗിച്ചുള്ള ഒരു വിഭവമാണ് ഇവിടെ പറയുന്നത്  ഇത് ചോറിനു കൂടെയും പൊറോട്ട ചപ്പാത്തി ദോശ എന്നിവയുടെ കൂടെയുമൊക്കെ കഴിക്കാം 

അവിയല്‍

പച്ചക്കറി ഉപയോഗിച്ച് തെയ്യാറാക്കാവുന്ന നല്ലൊരു വിഭവമാണ് അവിയൽ  പക്ഷേ ഒട്ടുമിക്ക ആളുകൾക്കും അറിയില്ല ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് 
ഒരുവിതം എല്ലാ പച്ചക്കറികളും അവിയൽ ഉണ്ടാക്കാൻ ഉപയോഗിക്കാം  എപ്പോഴും ഇറച്ചിയും മീനും കഴിക്കുമ്പോൾ ഇടക്കൊക്കെ ഇത് പോലുള്ള വിഭവങ്ങളും കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ് 
അവിയൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നറിയാൻ തുടർന്ന് വായിക്കുക 

പാലട പ്രഥമന്‍


പാലട എന്ന് കേട്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറിയിട്ടുണ്ടാകും അല്ലേ  
രുചികരമായ പാലട ഇപ്പോൾ എല്ലായിടത്തും പാലട സ്റ്റോറിൽ നിന്നും വാങ്ങിച്ചു കഴിക്കാം  ഇപ്പോൾ  ഇവിടെ വിവരിക്കുന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ പാലട വീട്ടിൽ എങ്ങനെ തെയ്യാറാക്കാം എന്നുള്ളതാണ് 

പരിപ്പുവട

 ഇന്ന് നാലുമണിക്ക് ചായക്ക് പരിപ്പുവട ആയാലോ..? അതു എങ്ങനെ തെയ്യാറാക്കാം ചേരുവകള്‍

Monday, February 16, 2015

മുട്ട കട്‌ലെറ്റ്‌


 നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാൻ  കോഴി മുട്ട ഉപയോഗിച്ചുള്ള ഒരു വിഭവമാണ്  മുട്ട കട്ട്ലറ്റ്

പത്തിരി / അരി പത്തിരി


ലബാറിലെ  മുസ്ലിങ്ങളുടെ ഒരു  ഇഷ്ട വിഭവമാണ് പത്തിരി. ഇന്ന് കേരളക്കാർക്ക് എല്ലാവർക്കും  പത്തിരി ഒരു ഇഷ്ട വിഭവമാണ്  ബീഫ് കറി ചിക്കൻ കറി  മുട്ടക്കറി  എന്ന്  വേണ്ട  വെജിറ്റബിൽ  കറികളും  കൂട്ടി  ഇത് കഴിക്കാം ആദ്യം മുസ്ലിങ്ങൾ നോമ്പ് കാലത്തും മറ്റു പ്രത്യക ദിവസങ്ങളിലും മാത്രമാണ് പത്തിരി ഉണ്ടാക്കിയിരുന്നത് എന്നാൽ ഇപ്പോൾ പ്രഭാതഭാക്ഷണമായും  പത്തിരി ഉണ്ടാക്കുന്നു .
ചേരുവകള്‍

ബീഫ് കറിയും പൊറോട്ടയും


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് പൊറോട്ടയും ബീഫ് കറിയും  ഇപ്പോൾ ഈ ഫാസ്റ്റ് ഫുഡിൻറെ കുത്തൊഴുക്കിലും പിടിച്ചുനിൽക്കുന്ന ഒരു നാടൻ വിഭവമാണ് പൊറോട്ടയും ബീഫും 
ഇപ്പോൾ ഇവിടെ പറയുന്നത് നല്ല ഒരു ബീഫ് കറി എങ്ങനെ തെയ്യാറാക്കാം എന്നാണ് 

ചിക്കന്‍ ബിരിയാണി പുതിയ പരീക്ഷണം


മലയാളികളുടെ ദേശീയ ഭക്ഷണം ഏതെന്നു ചോദിച്ചാൽ ചിലർ മനസ്സിലെങ്കിലും പറയും ബിരിയാണി എന്ന്    എന്നാൽ ഈ ബിരിയാണി എന്ന് പറയുന്നത് ഒരു ഇറാനിയാൻ വിഭവമാണ്  "ബിരിയാൻ" എന്ന വാക്കിൽ നിന്നുമാണ് നമുക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട ബിരിയാണി ഉണ്ടായത് 

ചേരുവകള്‍

    കോഴിയിറച്ചി – 1 kg
    ബിരിയാണി അരി – 4 കപ്പ്‌
    ചൂടുവെള്ളം – 7 കപ്പ്‌
    നെയ്യ് – 3 ടേബിള്‍സ്പൂണ്‍
    സവാള – 4 എണ്ണം
    ഇഞ്ചി – 1 ഇഞ്ച്‌ കഷണം
    വെളുത്തുള്ളി – 8 അല്ലി
    പച്ചമുളക് – 4 എണ്ണം
    തക്കാളി – 2 എണ്ണം
    തൈര് – ½ കപ്പ്‌
    കശുവണ്ടി – 15 എണ്ണം
    ഉണക്ക മുന്തിരി – 15 എണ്ണം
    പഞ്ചസാര – 1 ടീസ്പൂണ്‍
    മുളകുപൊടി – ½ ടേബിള്‍സ്പൂണ്‍
    മല്ലിപൊടി – 3 ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍പൊടി – 1 നുള്ള്
    ഗരംമസാല – ½ ടീസ്പൂണ്‍
    കറുവാപട്ട – 3 കഷ്ണം
    ഗ്രാമ്പു – 10 എണ്ണം
    ഏലയ്‌ക്ക – 5 എണ്ണം
    കുരുമുളക് – 10 എണ്ണം
    മല്ലിയില – 4 ഇതള്‍
    പുതിന – 5 ഇല
    പൈനാപ്പിള്‍ അരിഞ്ഞത് – ½ കപ്പ്‌
    വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
    ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

    അരി വൃത്തിയായി കഴുകിയ ശേഷം ½ മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
    ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ അരച്ച ശേഷം തൈര് ചേര്‍ത്ത് ഇളക്കുക. ഇത് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത് ½ മണിക്കൂര്‍ വയ്ക്കുക.
    പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് കോരുക. പിന്നീട് ഒരു സവാള (ചെറുതായി അരിഞ്ഞ്) ഇട്ട് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റിയ ശേഷം 1 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക.
    പാനില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് 3 സവാള (അരിഞ്ഞത്) ഉപ്പും ചേര്‍ത്ത് വഴറ്റുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍, തീ കുറച്ച ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് കഷ്ണങ്ങളാക്കിയ തക്കാളി ചേര്‍ത്ത് വഴറ്റുക.
    കോഴിയിറച്ചി ചേര്‍ത്ത് നല്ല തീയില്‍ 5 മിനിറ്റ് ഇടവിട്ട് ഇളക്കുക. പിന്നീട് ഒരു കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. (തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക)
    മറ്റൊരു പാത്രത്തില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക. ഇതിലേയ്ക്ക് അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. 7കപ്പ്‌ ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. (അരി അധികം വെന്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒന്ന്‍ ഒന്നിനോട് ഒട്ടിപ്പിടിക്കാതിരിക്കുന്നതാണ് അതിന്റെ പാകം.)
    ദം ചെയ്യുന്നതിനുള്ള പാത്രത്തിന്റെ ചുവട്ടില്‍ നെയ്യ് പുരട്ടി ചോറും ചിക്കനും ഇടവിട്ട് അടുക്കടുക്കായി നിരത്തുക (ഏറ്റവും മുകളിലത്തേയും ഏറ്റവും താഴത്തേയും അടുക്കുകള്‍ ചോറ് ആയിരിക്കണം). വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, പൈനാപ്പിള്‍, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക. ഏറ്റവും മുകളില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക.
    കട്ടിയുള്ള ദോശക്കല്ല് ചൂടാക്കി ബിരിയാണി നിറച്ച പാത്രം അതിനു മുകളില്‍ വച്ച് ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക. അതിനുശേഷം തീ അണച്ച് വീണ്ടും 10 മിനിറ്റ് നേരം അടച്ച് വയ്ക്കുക.
    ബിരിയാണി തയ്യാര്‍. സാലഡും പപ്പടവും അച്ചാറും ഇതിന്റെ കൂടെ വിളമ്പാവുന്നതാണ്.

കുറിപ്പ്
1) മുന്‍കൂട്ടി ചൂടാക്കിയ ഓവനില്‍ വച്ചും ബിരിയാണി ദം ചെയ്യാവുന്നതാണ്.
2) കോഴിയിറച്ചി വിനാഗിരിയോ നാരങ്ങാനീരോ ഒഴിച്ച് കഴുകിയാല്‍ ഉളുമ്പ് മണം മാറിക്കിട്ടും.

എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുട്ട ബിരിയാണി


പെട്ടന്ന് വീട്ടിൽ വിരുന്നുകാർ വന്നു ചിക്കനും മട്ടനും ബീഫും ഒന്നും പെട്ടന്ന് കിട്ടി എന്നുവരില്ല  പക്ഷേ  മുട്ട നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു സാധനമാണ്  അപ്പോൾ വിഷമിക്കേണ്ട മുട്ടകൊണ്ട് ഒരു അടിപൊളി ബിരിയാണി  ഉണ്ടാക്കി നമുക്ക് വിരുന്നുകാരെ കയ്യിലെടുക്കാം 

ചേരുവകള്‍

    ബിരിയാണി അരി – 4 കപ്പ്‌
    മുട്ട – 4 എണ്ണം
    നെയ്യ് – 3 ടേബിള്‍സ്പൂണ്‍
    സവാള – 5 എണ്ണം
    കാരറ്റ് – 1 എണ്ണം (ചെറുത്‌)
    ഇഞ്ചി – 1 ഇഞ്ച്‌ കഷണം
    വെളുത്തുള്ളി – 8 അല്ലി
    തക്കാളി – 2 എണ്ണം
    കാപ്സികം – ½ എണ്ണം
    കറിവേപ്പില – 1 ഇതള്‍
    പാല്‍ – ¾ കപ്പ്‌
    കശുവണ്ടി – 15 എണ്ണം
    ഉണക്ക മുന്തിരി – 15 എണ്ണം
    കാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
    മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍പൊടി – 1 നുള്ള്
    ഗരംമസാല – 1 ടീസ്പൂണ്‍
    കറുവാപട്ട – 3 കഷ്ണം
    ഗ്രാമ്പു – 10 എണ്ണം
    ഏലയ്‌ക്ക – 4 എണ്ണം
    കുരുമുളക് – 10 എണ്ണം
    മല്ലിയില – 3 ഇതള്‍
    പുതിനയില – 5 ഇല
    വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
    ചൂടുവെള്ളം – 7 കപ്പ്‌
    ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

    അരി വൃത്തിയായി കഴുകിയ ശേഷം ½ മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
    മുട്ട വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച്‌ പുഴുങ്ങി എടുക്കുക. തോട് കളഞ്ഞശേഷം രണ്ടായി മുറിക്കുക.
    സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കാരറ്റ്, കാപ്സിക്കം, മല്ലിയില, പുതിനയില എന്നിവ അരിഞ്ഞെടുക്കുക.
    പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക. ഇതിലേയ്ക്ക് അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. 7കപ്പ്‌ ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. (അരി അധികം വെന്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒന്ന്‍ ഒന്നിനോട് ഒട്ടിപ്പിടിക്കാതിരിക്കുന്നതാണ് അതിന്റെ പാകം.)
    പാനില്‍ 1½ ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് കോരുക. പിന്നീട് 2 സവാള (അരിഞ്ഞത്) ഇട്ട് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റിയ ശേഷം 1 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക.
    മറ്റൊരു പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സവാള, കാരറ്റ് എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. സവാള ഗോള്‍ഡന്‍ നിറമാകുമ്പോള്‍, തീ കുറച്ച ശേഷം മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് തക്കാളി, കാപ്സിക്കം, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. പിന്നീട് പാല്‍ ചേര്‍ത്ത് യോജിപ്പിക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ മുട്ട ചേര്‍ത്ത് തീ അണയ്ക്കുക.
    ദം ചെയ്യുന്നതിനുള്ള പാത്രത്തിന്റെ ചുവട്ടില്‍ നെയ്യ് പുരട്ടി ചോറും മുട്ട മസാലയും ഇടവിട്ട് അടുക്കടുക്കായി നിരത്തുക (ഏറ്റവും മുകളിലത്തേയും ഏറ്റവും താഴത്തേയും അടുക്കുകള്‍ ചോറ് ആയിരിക്കണം). വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക. ഏറ്റവും മുകളില്‍ ½ ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക.
    കട്ടിയുള്ള ദോശക്കല്ല് ചൂടാക്കി ബിരിയാണി നിറച്ച പാത്രം അതിനു മുകളില്‍ വച്ച് ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക. അതിനുശേഷം തീ അണച്ച് വീണ്ടും 10 മിനിറ്റ് നേരം അടച്ച് വയ്ക്കുക.
    മുട്ട ബിരിയാണി തയ്യാര്‍. സാലഡും പപ്പടവും നാരങ്ങ അച്ചാറും ഇതിന്റെ കൂടെ വിളമ്പാവുന്നതാണ്.

കുറിപ്പ്
1) മുന്‍കൂട്ടി ചൂടാക്കിയ ഓവനില്‍ വച്ചും ബിരിയാണി ദം ചെയ്യാവുന്നതാണ്.
2) മുട്ടയുടെ എണ്ണം ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
3) മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടാതിരിക്കാന്‍ പുഴുങ്ങുന്ന വെള്ളത്തില്‍ ഉപ്പ് ചേര്‍ക്കുക.


രുചികരമായ നാടൻ സാമ്പാര്‍

പ്രവാസി മലയാളികൾക്ക് ഏറെ വെല്ലുവിളി ഉയർത്തുന്ന ഒരു വിഭവമാണ് സാമ്പാർ  ഇനി വിഷമിക്കേണ്ട തുടങ്ങിക്കോളൂ നല്ലൊരു സാമ്പാര്‍ ‍തയ്യാറാക്കാൻ 

ചേരുവകള്‍

    തുവരപരിപ്പ്‌ – ½ കപ്പ്‌
    മുരിങ്ങക്കായ് – 1 എണ്ണം
    തക്കാളി – 1 എണ്ണം
    ഉരുളക്കിഴങ്ങ് – 1 എണ്ണം
    കാരറ്റ് – 1 എണ്ണം
    വഴുതനങ്ങ – 1 എണ്ണം
    വെണ്ടയ്ക്ക – 2 എണ്ണം
    കോവയ്ക്ക – 4 എണ്ണം
    വെള്ളരിയ്ക്ക – 100 ഗ്രാം
    നേന്ത്രക്കായ് – ½ (ഒന്നിന്റെ പകുതി)
    ബീന്‍സ് – 3 എണ്ണം
    പച്ചമുളക് – 4 എണ്ണം
    സവാള – 1 എണ്ണം
    മഞ്ഞള്‍പൊടി – 1 നുള്ള്
    സാമ്പാര്‍ പൊടി – 3 ടേബിള്‍സ്പൂണ്‍
    കായം – 1 ടീസ്പൂണ്‍
    വാളന്‍പുളി – നെല്ലിക്ക വലുപ്പത്തില്‍
    വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
    കടുക് – 1 ടീസ്പൂണ്‍
    വറ്റല്‍മുളക് – 3 എണ്ണം
    ചെറിയ ഉള്ളി – 5 എണ്ണം
    കറിവേപ്പില – 2 ഇതള്‍
    വെള്ളം – ആവശ്യത്തിന്
    ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

    പരിപ്പ് കഴുകിയ ശേഷം കുറഞ്ഞത്‌ 20 മിനിറ്റ് കുതിര്‍ത്തു വയ്ക്കുക.
    പച്ചക്കറികള്‍ നന്നായി കഴുകിയെടുക്കുക.
    മുരിങ്ങക്കായ് 2 ഇഞ്ച്‌ നീളത്തിലും മറ്റ് പച്ചക്കറികള്‍ ഇടത്തരം കഷ്ണങ്ങളായും മുറിക്കുക.
    പച്ചമുളക് നീളത്തില്‍ കീറുകയും ചെറിയ ഉള്ളി ചെറുതായി അരിയുകയും ചെയ്യുക.
    പ്രഷര്‍ കുക്കറില്‍ പരിപ്പും, പച്ചക്കറികളും മഞ്ഞള്‍പൊടിയും സാമ്പാര്‍പൊടിയും (1 ടേബിള്‍സ്പൂണ്‍ മാത്രം) ഉപ്പും ആവശ്യത്തിന് വെള്ളം (പച്ചക്കറികള്‍ മുങ്ങികിടക്കാന്‍ പാകത്തിന്)ചേര്‍ത്ത് വേവിക്കുക.
    ഒരു വിസില്‍ അടിയ്കുമ്പോള്‍ തീ അണയ്ക്കുക. ഏകദേശം 10 മിനിറ്റ് കഴിയുമ്പോള്‍ പ്രഷര്‍ കളഞ്ഞെടുക്കുക.
    വാളന്‍ പുളി ½ കപ്പ്‌ വെള്ളത്തില്‍ 5 മിനിറ്റ് നേരം കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക.
    ബാക്കിയുള്ള സാമ്പാര്‍ പൊടിയും (2 ടേബിള്‍സ്പൂണ്‍)കായവും ഒരു പാനിലിട്ട് ഇളക്കി ചൂടാക്കുക.
    കുക്കര്‍ തുറന്ന് പുളി വെള്ളവും, കായവും, സാമ്പാര്‍ പൊടിയും ചേര്‍ത്ത് 2 മിനിറ്റ് നേരം തിളപ്പിക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
    ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ചെറിയ ഉള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറില്‍ ചേര്‍ക്കുക.

കുറിപ്പ്
• പച്ചക്കറികള്‍ ലഭ്യതയനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
• സവാളയ്ക്ക് പകരം ചെറിയ ഉള്ളി 10 എണ്ണം ചേര്‍ത്താല്‍ കൂടുതല്‍ രുചികരമായിരിക്കും.
• സാമ്പാര്‍പൊടി ഇല്ലെങ്കില്‍ മല്ലിപൊടി (1 ¼ ടേബിള്‍സ്പൂണ്‍), കാശ്മീരി മുളകുപൊടി (1 ¼ ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (1 നുള്ള്), കായപൊടി (3/4 ടീസ്പൂണ്‍), ഉലുവപൊടി (1 നുള്ള്), ജീരകപൊടി (1/2 ടീസ്പൂണ്‍) എന്നിവ യോജിപ്പിച്ച് സാമ്പാര്‍പൊടി ഉണ്ടാക്കാവുന്നതാണ്.

പ്രവാസികൾക്ക് ഏറെ ഇഷ്ടമുള്ള നാടൻ ചില്ലി ചിക്കന്‍

ചേരുവകള്‍

    കോഴിയിറച്ചി (എല്ലില്ലാത്തത്) – ½ kg
    വറ്റല്‍മുളക് – 12 എണ്ണം
    കടലമാവ് / കോണ്‍ഫ്ളോര്‍ – 6 ടേബിള്‍സ്പൂണ്‍
    ഇഞ്ചി – 2 ഇഞ്ച് കഷണം
    വെളുത്തുള്ളി – 10 അല്ലി
    ചെറിയ ഉള്ളി – 15 എണ്ണം
    കറിവേപ്പില – 2 ഇതള്‍
    നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍
    മുളകുപൊടി – 1¼ ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍പൊടി – 1 നുള്ള്
    വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
    ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

    കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കുക.
    ഇഞ്ചി (1 ഇഞ്ച് കഷണം), വെളുത്തുള്ളി (5 അല്ലി), കറിവേപ്പില (1 ഇതള്‍ ), നാരങ്ങാനീര്, ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ അരച്ചെടുക്കുക.
    അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി ½ മണിക്കൂര്‍ വയ്ക്കുക.
    ബാക്കിയുള്ള ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക.
    കടലമാവ് / കോണ്‍ഫ്ളോര്‍ 4 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കുഴച്ച് കോഴിയിറച്ചിയില്‍ നന്നായി പുരട്ടുക.
    പാനില്‍ എണ്ണ ചൂടാക്കിശേഷം കോഴിയിറച്ചി ഇട്ട് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക.
    മറ്റൊരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക. തീ കുറച്ചശേഷം വറ്റല്‍ മുളക് ഇട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു വഴറ്റുക.
    ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ¼ ടേബിള്‍സ്പൂണ്‍ മുളകുപൊടി ചേര്‍ത്തിളക്കുക. പിന്നീട് വറുത്ത കോഴിയിറച്ചി ഇതിലേയ്ക്ക് കൂട്ടി യോജിപ്പിച്ച് തീ അണയ്ക്കുക.

കുറിപ്പ്
ഡ്രൈ റെഡ് ചില്ലി ചിക്കന്‍ അല്പം മയോണൈസ്സിനോടൊപ്പം വിളമ്പാവുന്നതാണ്.

നാവിൽ വെള്ളമൂറുന്ന കിടിലൻ ബീഫ്‌ ഫ്രൈ

ചേരുവകള്‍

    ബീഫ് (മാട്ടിറച്ചി) – 1 kg
    മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
    മുളകുപ്പൊടി – 1 ടേബിള്‍സ്പൂണ്‍
    ഇറച്ചി മസാല – 1 ടേബിള്‍സ്പൂണ്‍
    കുരുമുളകുപൊടി – 1 ടീസ്പൂണ്‍
    മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
    ഇഞ്ചി – 1 ഇഞ്ച്‌ കഷണം
    വെളുത്തുള്ളി – 5 അല്ലി
    ചെറിയ ഉള്ളി – 8 എണ്ണം
    കറിവേപ്പില – 3 ഇതള്‍
    തേങ്ങാക്കൊത്ത് – ¼ കപ്പ്‌ (ആവശ്യമെങ്കില്‍)
    കടുക് – ½ ടീസ്പൂണ്‍
    നെയ്യ് – 3 ടേബിള്‍സ്പൂണ്‍
    ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

    ഇറച്ചി ചെറിയ കഷ്ണങ്ങളായി നുറുക്കി, കഴുകി വാര്‍ത്തെടുക്കുക.
    ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
    മല്ലിപ്പൊടി, മുളകുപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ഇറച്ചിയില്‍ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കുക. ഒരു വിസില്‍ അടിച്ച് കഴിയുമ്പോള്‍ തീ കുറയ്ക്കുക. രണ്ടാമത്തെ വിസിലിനു ശേഷം തീ അണയ്ക്കുക.
    പ്രഷര്‍ തീരുമ്പോള്‍ അടപ്പ് തുറന്ന ശേഷം വീണ്ടും ചൂടാക്കി ഇറച്ചിയിലെ വെള്ളം മുഴുവനായും വറ്റിക്കുക.
    പാനില്‍ നെയ്യ് ചൂടാക്കി, കടുക് ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ച ശേഷം തേങ്ങാകൊത്ത് (ആവശ്യമെങ്കില്‍) ചേര്‍ത്ത് 2-3 മിനിറ്റ് ഇളക്കുക.
    ഇതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് ഇളക്കുക.
    ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഒരു ടേബിള്‍സ്പൂണ്‍ മീറ്റ് മസാല ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് വേവിച്ച ഇറച്ചി ചേര്‍ത്ത് ഇടവിട്ട്‌ ഇളക്കി നന്നായി വരട്ടിയെടുക്കുക. പിന്നീട് ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കുക.
    വിളമ്പുന്ന പാത്രത്തിലേയ്ക്ക് മാറ്റി മല്ലിയിലയും സവാള അറിഞ്ഞതും കൊണ്ട് അലങ്കരിക്കാം.

കുറിപ്പ്
എരിവും മസാലകളും നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്. 

പെപ്പെർ ചിക്കൻ എങ്ങനെ തെയ്യാറാക്കാം


ചേരുവകള്‍

  1  ചിക്കന്‍ – 1 kg
  2 കുരുമുളകുപൊടി – 2¼ ടേബിള്‍സ്പൂണ്‍
  3  നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍
  4  സവാള – 3 എണ്ണം
  5  തക്കാളി – 1 എണ്ണം
  6   ഇഞ്ചി – 2 ഇഞ്ച്‌ കഷണം
  7  വെളുത്തുള്ളി – 6 അല്ലി
  8  കറിവേപ്പില – 2 ഇതള്‍
  9  മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
  10  മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
  11 ഗരംമസാല – 1 ടീസ്പൂണ്‍
  12   വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
  13   വെള്ളം – ½ കപ്പ്‌
  14  ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

    കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക.
    കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത്‌ ½ മണിക്കൂര്‍ വയ്ക്കുക.
    സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
    പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ വഴറ്റുക.
    ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടിയും (1 ടേബിള്‍സ്പൂണ്‍), ഗരംമസാലയും (1 ടീസ്പൂണ്‍) ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക.
    ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേര്‍ത്ത് 5 മിനിറ്റ് നേരം നല്ല തീയില്‍ ഇടവിട്ട്‌ ഇളക്കുക. പിന്നീട് ½ കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. (തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക)
    വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇടവിട്ട് ഇളക്കുക (കരിയാതെ സൂക്ഷിക്കുക).
    ഇതിലേക്ക് ¼ ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച് തീ അണയ്ക്കുക.

കുറിപ്പ്
1. ഗരം മസാലയ്ക്ക് പകരമായി ½ ടേബിള്‍സ്പൂണ്‍ ചിക്കന്‍ മസാല ചേര്‍ക്കാവുന്നതാണ്.
2. ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരിയോ നാരങ്ങാനീരോ ചേര്‍ത്ത് കോഴിയിറച്ചി കഴുകിയാല്‍ ഉളുമ്പ് മണം മാറി കിട്ടും.

Friday, February 13, 2015

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: