Sunday, May 17, 2015

ഗ്രില്‍ഡ് തന്തൂരി ചിക്കന്‍

ഗ്രില്ലോടു കൂടിയ മൈക്രോവേവും മൈക്രോവേവില്ലാതെ തന്നെ ഭക്ഷണങ്ങള്‍ തയ്യാറാക്കാനുള്ള ഗ്രില്ലും എല്ലാം ഇപ്പോള്‍ ലഭ്യമാണ്.


തന്തൂരി ചിക്കന്‍ എളുപ്പത്തില്‍ തയ്യാറാക്കാനുള്ള ഒരു വഴിയെക്കുറിച്ചറിയൂ, ഗ്രില്‍ഡ് തന്തൂരി ചിക്കനാണിത്. ഗ്രില്ലിലാണ് തയ്യാറാക്കേണ്ടത്.
ചിക്കന്‍-കാല്‍കിലോ
ഇഞ്ചി-വെളുത്തുള്ള പേസ്റ്റ്-1 ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്ൃ
ചെറുനാരങ്ങാനീര്-21ടേബിള്‍ സ്പൂണ്‍
തന്തൂരി ചിക്കന്‍ മസാല-2 ടീസ്പൂണ്‍
ഉപ്പ്
മല്ലിയില ചെറുതായി അരിഞ്ഞത്

ചിക്കന്‍ കഴുകി ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക.
ചെറുനാരങ്ങാനീരില്‍ എല്ലാ ചേരുവകയും കലര്‍ത്തി വയ്ക്കുക. ഇത് ചിക്കനില്‍ കലര്‍ത്തിയിളക്കുക.
അര-മുക്കാല്‍ മണിക്കൂര്‍ നേരം മസാലകള്‍ പുരട്ടി വയ്ക്കാം.

ഗ്രില്‍ ചൂടാക്കി സ്‌ക്രൂവേഴ്‌സില്‍ ചിക്കന്‍ കഷ്ണങ്ങള്‍ കോര്‍ത്ത് ഗ്രില്‍ ചെയ്‌തെടുക്കാം.

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: