Thursday, March 5, 2015

തേങ്ങ ചോര്‍


വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് തേങ്ങചോര്‍
ഇത് പലയിടങ്ങളിലും പലരീതിയിലാണ് തയ്യാറാക്കുന്നത് അതില്‍ ഒരു രീതിയാണ്‌ താഴെ കൊടുത്തിട്ടുള്ളത്
ചേരുവകള്‍
1.പുഴുക്കലരി – 2 കപ്പ്‌
2.സവാള – ഒരെണ്ണം
3.പച്ചമുളക് – രണ്ടെണ്ണം
4.തേങ്ങ ചിരകിയത് – 1\2 കപ്പ്‌
5.പെരും ജീരകം – 2 ടീ സ്പൂണ്‍
6.കറി വേപ്പില – ഒരല്ലി
7.മഞ്ഞള്‍പ്പൊടി – 2 ടീ സ്പൂണ്‍
8.മല്ലിപ്പൊടി – 1\2 ടീ സ്പൂണ്‍
9.വെള്ളം – 6 കപ്പ്‌
10.ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി അരി കഴുകി വെക്കുക പറഞ്ഞിരിക്കുന്ന അളവില്‍ പാത്രത്തില്‍വെള്ളം എടുത്ത് അതില്‍ എല്ലാ ചേരുവകളും ചേര്‍ത്ത് എന്നിട്ട് വെള്ളം നന്നായി തിളക്കുമ്പോള്‍ കഴുകി വെച്ചിരിക്കുന്ന അരി അതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക എന്നിട്ട് പാത്രം അടച്ച് വെച്ച് വെള്ളം വറ്റിച്ചെടുക്കുക (നെയ്ച്ചോര്‍ വെക്കുന്നത് പോലെ) വെള്ളം നന്നായി വറ്റി അരി വെന്തുകഴിഞ്ഞാല്‍ ഒരു 10 മിനിട്ട് നന്നായി അടച്ച് വെക്കുക എന്നിട്ട് വിളമ്പുക

ഇതിന്‍റെ കൂടെ മട്ടന്‍ കറിയും ബീഫ് കറിയും നന്നായി യോജിക്കും വെജിറ്റബിള്‍ മാത്രം കഴിക്കുന്നവര്‍ക്ക് പരിപ്പ് കറിയും നന്നായി യോജിക്കും 
കടപ്പാട്- റുബീന അബ്ദുല്‍ മജീദ്‌

0 comments:

Post a Comment

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: