ചിക്കന്‍ :- അര കിലോ
നാരങ്ങാ നീര് :-1 ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളക് പൊടി:- 1 ടീസ്പൂണ്‍
ഉപ്പു :- പാകത്തിന്
ചേരുവകള്‍ എല്ലാം തന്നെ നന്നായി മിക്സ്
ചെയ്ത് ഒരു മണിക്കൂര്‍ നേരം വയ്ക്കുക.
മാരിനെറ്റ് ചെയ്യാന്‍
കട്ടതൈര് :- ഒരു കപ്പ്
ഉപ്പു :- പാകത്തിന്
ഇഞ്ചി അരച്ചത് :- ഒരു ടീ സ്പൂണ്‍
വെളുത്തുള്ളി അരച്ചത് :- ഒരു ടീ സ്പൂണ്‍
ഗരം മസാല :- അര സ്പൂണ്‍
കാശ്മീരി മുളക് പൊടി :- ഒരു ടീ സ്പൂണ്‍
നാരങ്ങാ നീര് :- രണ്ടു സ്പൂണ്‍
എണ്ണ :- രണ്ടു ടേബിള്‍ സ്പൂണ്‍
ചേരുവകള്‍ എല്ലാം തന്നെ നന്നായി മിക്സ് ചെയ്ത് കട്ടയില്ലാതെ യോജിപ്പിക്കുക.
ഇനി ഇതില്‍ ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ടു നന്നായി ഇളക്കിയ ശേഷം ഫ്രിഡ്ജില്‍ ഒരു മണിക്കൂര്‍ വയ്ക്കുക.
രണ്ടു സ്പൂണ്‍ ബട്ടര്‍ ഒരു തവയില്‍ പുരട്ടിയ ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ചുട്ടെടുക്കുക.
തന്തൂരി അടുപ്പുള്ളവര്‍ അതിലോ അല്ലാതെ അവനില്‍ ഗ്രില്‍ ചെയ്തോ എടുക്കാം.
മഖാനി ഗ്രേവി
വെണ്ണ :- നാല് ടേബിള്‍ സ്പൂണ്‍
എണ്ണ :- മൂന്നു സ്പൂണ്‍
കറുവായില :- രണ്ടെണ്ണം
കറുവാ പട്ട :- രണ്ടു കഷ്ണം
ഏലയ്ക്ക :- ഒന്ന്
ഗ്രാമ്പൂ :- നാലെണ്ണം
കുരുമുളക് ചതച്ചത് :- അഞ്ചെണ്ണം
ഇഞ്ചി അരച്ചത് :- ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരച്ചത് :- ഒരു ടേബിള്‍ സ്പൂണ്‍
പച്ച മുളക് ചെറുതായി അരിഞ്ഞത് :- രണ്ടെണ്ണം
തക്കാളി :- നാലെണ്ണം :- ബ്ലാഞ്ച് ചെയ്ത് അരച്ചെടുത്തത്
കാശ്മീരി മുളക് പൊടി :- രണ്ടു ടേബിള്‍ സ്പൂണ്‍
ഗരം മസാല :- അര സ്പൂണ്‍
കശുവണ്ടി പതിനഞ്ചെണ്ണം :- ചൂട് വെള്ളത്തില്‍ പത്ത് മിനുട്ട് കുതിര്‍ത്ത ശേഷം അല്പം വെള്ളം തൊട്ടു മയത്തില്‍ അരച്ചെടുത്തത്
കസൂരി മേത്തി :- ഒരു ടീ സ്പൂണ്‍
പാല്‍ :- അര ഗ്ലാസ്
ഫ്രഷ് ക്രീം :- നാല് സ്പൂണ്‍
പഞ്ചസാര :- അര സ്പൂണ്‍
ഉപ്പു :- പാകത്തിന്
വെണ്ണയും എണ്ണയും ചൂടാക്കി സുഗന്ധ ദ്രവ്യങ്ങള്‍ വഴറ്റുക.
ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ഇതിലിട്ട് നിറം മാറുന്നത് വരെ വഴറ്റുക.
ഇനി തക്കാളി അരച്ചതും കാശ്മീരി മുളക് പൊടിയും ഗരം മസാലയും ചേര്‍ത്ത് നന്നായി ഇളക്കുക.
അര ഗ്ലാസ് വെള്ളം ഒഴിച്ചു നന്നായി തിളപ്പിക്കുക.
ഇത് നന്നായി ഡ്രൈ ആകുന്നതു വരെ തിളപ്പിക്കുക.
ഇനി കശുവണ്ടി അരച്ചത് ചേര്‍ത്ത് ഇളക്കി തീ കുറച്ചു വയ്ക്കുക.
ഇതില്‍ കസൂരി മേത്തി ചേര്‍ത്ത് ഇളക്കുക.
ഉപ്പു ചേര്‍ത്തിളക്കിയ ശേഷം പാലൊഴിക്കുക.
ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി പഞ്ചസാരയും ചേര്‍ത്ത് ഒരു രണ്ടോ മൂന്നോ മിനുട്ട് കൂടി കുറഞ്ഞ തീയില്‍ വച്ച ശേഷം അടുപ്പില്‍ നിന്നും വാങ്ങുക.
ഇനി ഫ്രഷ് ക്രീം വേണമെങ്കില്‍ മേലെ അലങ്കരിക്കാന്‍ ഒഴിക്കാം അല്ലെങ്കില്‍ ഇതില്‍ ചേര്‍ത്ത് ഇളക്കാം.
ഉണ്ടാക്കാന്‍ കുറച്ചു സമയം എടുക്കുമെങ്കിലും തീരാന്‍ വളരെ കുറച്ചു സമയം മതി

0 comments:
Post a Comment