Showing posts with label സദ്യ വിഭവങ്ങള്‍. Show all posts
Showing posts with label സദ്യ വിഭവങ്ങള്‍. Show all posts

Monday, March 9, 2015

കൂട്ടുകറി

ആവശ്യമുള്ള സാധനങ്ങള്‍
1.കടലപരിപ്പ് 100 ഗ്രാം
2.ചേന 200 ഗ്രാം
3.നേന്ത്രക്കായ 200 ഗ്രാം

Sunday, March 8, 2015

രസം എങ്ങനെ രുചികരമായി തെയ്യാറാക്കാം


1. വലിയ തക്കാളി ചെറുതായി മുറിച്ചത് – ഒരു കപ്പ്
2. കായം – ചെറിയ കഷ്ണം
3. വാളന്‍പുളി  ചെറിയ നെല്ലിക്കാ വലുപ്പം
    വെളളത്തില്‍ കലക്കിയത് – രണ്ടു കപ്പ്
4. രസപൊടി  – ഒരു ടിസ്പൂണ്‍

Wednesday, March 4, 2015

മത്തങ്ങാ എരിശ്ശേരി


മത്തങ്ങാ – അര കിലോ ചെറിയ കഷണങ്ങള്‍ ആക്കിയത്
വന്‍പയര്‍ – 100 ഗ്രാം
മുളക് പൊടി – അര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

മത്തങ്ങ പച്ചടി 


മത്തങ്ങ ചെറുതായി അരിഞ്ഞത് – കാല്‍ കിലോ
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
പച്ചമുളക് – 2

മത്തങ്ങ – പരിപ്പ് കറി


മത്തങ്ങ   - കാല്‍ കിലോ
തുവര പരിപ്പ്  – 100 ഗ്രാം
തേങ്ങ – ഒരു തേങ്ങയുടെ പകുതി തിരുമ്മിയെടുത്തത്
പച്ചമുളക് – 2 നീളത്തില്‍ കീറിയെടുത്തത്
ജീരകം – ഒരു ടി സ്പൂണ്‍

മാങ്ങയണ്ടി പുളിശ്ശേരി



പുളിയുള്ള പഴുത്ത മാങ്ങ നാല്
തേങ്ങ അര മുറി
തൈര് അര ലിറ്റര്‍
വെളിച്ചെണ്ണ ആവശ്യത്തിന്
പച്ചമല്ലി അര ടീസ്പൂണ്‍

ഓലന്‍


കുമ്പളങ്ങ -അര കിലോ (കനം കുറച്ചു അരിഞ്ഞത്)
ജീരകം -കാല്‍ ടീസ്പൂണ്‍
വന്‍ പയര്‍ – അര കപ്പ്‌ (പുഴുഞ്ഞിയത് )
പച്ചമുളക് _അഞ്ച്
ചുമന്നുള്ളി – എട്ട് അല്ലി
തേങ്ങാപ്പാല്‍ – അര മുറി തേങ്ങയുടെ

Tuesday, March 3, 2015

ഇഞ്ചി കറി

1.ഇഞ്ചി-250ഗ്രാം
2.തേങ്ങ – 1
3.വാളന്‍ പുളി -പാകത്തിന്
4.ഉപ്പ് - പാകത്തിന്
5.ശര്‍ക്കര - ഒരു നെല്ലിക്ക വലുപ്പത്തില്‍
6.വറ്റല്‍ മുളക് - 10

നാടന്‍ സാമ്പാര്‍


സവാള കഷണമാക്കിയത് – മൂന്ന്‍
പച്ചമുളക് അറ്റം പിളര്‍ന്നത്‌ – നാല്
ഉരുളകിഴങ് കഷണമാക്കിയത് – രണ്ട്
മുരിങ്ങക്ക രണ്ടായ്‌ നീളത്തില്‍ പിളര്‍ന്നത് –

കാളന്‍


പച്ച ഏത്തക്ക – രണ്ട്
ചേന – 150 ഗ്രാം
മുളകുപൊടി - അര സ്പൂണ്‍
കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍ .

പച്ചടി

പച്ചടി

വെള്ളരിക്ക (ഇടത്തരം )- ചെറിയ കഷണങ്ങള്‍ ആക്കിയത്
പച്ചമുളക് – അഞ്ച്
തൈര് – രണ്ട് കപ്പ്‌

Tuesday, February 24, 2015

പുളിശ്ശേരി


കുമ്പളം ഉപയോഗിച്ചുള്ള രുചികരമായ  ഒരു പുളിശ്ശേരിയാണ് ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത് 

Tuesday, February 17, 2015

അവിയല്‍

പച്ചക്കറി ഉപയോഗിച്ച് തെയ്യാറാക്കാവുന്ന നല്ലൊരു വിഭവമാണ് അവിയൽ  പക്ഷേ ഒട്ടുമിക്ക ആളുകൾക്കും അറിയില്ല ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് 
ഒരുവിതം എല്ലാ പച്ചക്കറികളും അവിയൽ ഉണ്ടാക്കാൻ ഉപയോഗിക്കാം  എപ്പോഴും ഇറച്ചിയും മീനും കഴിക്കുമ്പോൾ ഇടക്കൊക്കെ ഇത് പോലുള്ള വിഭവങ്ങളും കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ് 
അവിയൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നറിയാൻ തുടർന്ന് വായിക്കുക 

Monday, February 16, 2015

രുചികരമായ നാടൻ സാമ്പാര്‍

പ്രവാസി മലയാളികൾക്ക് ഏറെ വെല്ലുവിളി ഉയർത്തുന്ന ഒരു വിഭവമാണ് സാമ്പാർ  ഇനി വിഷമിക്കേണ്ട തുടങ്ങിക്കോളൂ നല്ലൊരു സാമ്പാര്‍ ‍തയ്യാറാക്കാൻ 

ചേരുവകള്‍

    തുവരപരിപ്പ്‌ – ½ കപ്പ്‌
    മുരിങ്ങക്കായ് – 1 എണ്ണം
    തക്കാളി – 1 എണ്ണം
    ഉരുളക്കിഴങ്ങ് – 1 എണ്ണം
    കാരറ്റ് – 1 എണ്ണം
    വഴുതനങ്ങ – 1 എണ്ണം
    വെണ്ടയ്ക്ക – 2 എണ്ണം
    കോവയ്ക്ക – 4 എണ്ണം
    വെള്ളരിയ്ക്ക – 100 ഗ്രാം
    നേന്ത്രക്കായ് – ½ (ഒന്നിന്റെ പകുതി)
    ബീന്‍സ് – 3 എണ്ണം
    പച്ചമുളക് – 4 എണ്ണം
    സവാള – 1 എണ്ണം
    മഞ്ഞള്‍പൊടി – 1 നുള്ള്
    സാമ്പാര്‍ പൊടി – 3 ടേബിള്‍സ്പൂണ്‍
    കായം – 1 ടീസ്പൂണ്‍
    വാളന്‍പുളി – നെല്ലിക്ക വലുപ്പത്തില്‍
    വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
    കടുക് – 1 ടീസ്പൂണ്‍
    വറ്റല്‍മുളക് – 3 എണ്ണം
    ചെറിയ ഉള്ളി – 5 എണ്ണം
    കറിവേപ്പില – 2 ഇതള്‍
    വെള്ളം – ആവശ്യത്തിന്
    ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

    പരിപ്പ് കഴുകിയ ശേഷം കുറഞ്ഞത്‌ 20 മിനിറ്റ് കുതിര്‍ത്തു വയ്ക്കുക.
    പച്ചക്കറികള്‍ നന്നായി കഴുകിയെടുക്കുക.
    മുരിങ്ങക്കായ് 2 ഇഞ്ച്‌ നീളത്തിലും മറ്റ് പച്ചക്കറികള്‍ ഇടത്തരം കഷ്ണങ്ങളായും മുറിക്കുക.
    പച്ചമുളക് നീളത്തില്‍ കീറുകയും ചെറിയ ഉള്ളി ചെറുതായി അരിയുകയും ചെയ്യുക.
    പ്രഷര്‍ കുക്കറില്‍ പരിപ്പും, പച്ചക്കറികളും മഞ്ഞള്‍പൊടിയും സാമ്പാര്‍പൊടിയും (1 ടേബിള്‍സ്പൂണ്‍ മാത്രം) ഉപ്പും ആവശ്യത്തിന് വെള്ളം (പച്ചക്കറികള്‍ മുങ്ങികിടക്കാന്‍ പാകത്തിന്)ചേര്‍ത്ത് വേവിക്കുക.
    ഒരു വിസില്‍ അടിയ്കുമ്പോള്‍ തീ അണയ്ക്കുക. ഏകദേശം 10 മിനിറ്റ് കഴിയുമ്പോള്‍ പ്രഷര്‍ കളഞ്ഞെടുക്കുക.
    വാളന്‍ പുളി ½ കപ്പ്‌ വെള്ളത്തില്‍ 5 മിനിറ്റ് നേരം കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക.
    ബാക്കിയുള്ള സാമ്പാര്‍ പൊടിയും (2 ടേബിള്‍സ്പൂണ്‍)കായവും ഒരു പാനിലിട്ട് ഇളക്കി ചൂടാക്കുക.
    കുക്കര്‍ തുറന്ന് പുളി വെള്ളവും, കായവും, സാമ്പാര്‍ പൊടിയും ചേര്‍ത്ത് 2 മിനിറ്റ് നേരം തിളപ്പിക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
    ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ചെറിയ ഉള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറില്‍ ചേര്‍ക്കുക.

കുറിപ്പ്
• പച്ചക്കറികള്‍ ലഭ്യതയനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
• സവാളയ്ക്ക് പകരം ചെറിയ ഉള്ളി 10 എണ്ണം ചേര്‍ത്താല്‍ കൂടുതല്‍ രുചികരമായിരിക്കും.
• സാമ്പാര്‍പൊടി ഇല്ലെങ്കില്‍ മല്ലിപൊടി (1 ¼ ടേബിള്‍സ്പൂണ്‍), കാശ്മീരി മുളകുപൊടി (1 ¼ ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (1 നുള്ള്), കായപൊടി (3/4 ടീസ്പൂണ്‍), ഉലുവപൊടി (1 നുള്ള്), ജീരകപൊടി (1/2 ടീസ്പൂണ്‍) എന്നിവ യോജിപ്പിച്ച് സാമ്പാര്‍പൊടി ഉണ്ടാക്കാവുന്നതാണ്.

Subscribe Via Email

Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts: