കള്ളിനൊപ്പം തൊട്ടുനക്കാന്‍ മാത്രമല്ല, ഷാപ്പു കറികള്‍. ഇവയുടെ രുചി വളരെ പ്രസിദ്ധമാണ്.
കള്ളിഷ്ടമില്ലാത്തവര്‍ പോലും കള്ള് ഷാപ്പിലെത്തുന്നതിന്റെ ഒരു കാര്യം ഈ രുചിപ്പെരുമയാണ്.
മീന്‍ കറി ഷാപ്പ് സറ്റൈലില്‍ വച്ചാല്‍ രുചി വേറെയാണ്.
ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
മീന്‍-1 കിലോ
ചുവന്നുള്ളി-അരക്കപ്പ്
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-8
പച്ചമുളക്-6
ചുവന്ന മുളക്-4
കുടംപുളി-3
മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടീസ്പൂണ്‍
ഉലുവാപ്പൊടി-അര ടീസ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
ഉലുവ-കാല്‍ ടീസ്പൂണ്‍
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
മീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തു വയ്ക്കുക.
മീന്‍ ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, ഉണക്കമുളക്, കറിവേപ്പില എന്നിവ മൂപ്പിയ്ക്കുക.
ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്തു നല്ല പോലെ വഴറ്റണം.
ഇതിലേയ്ക്ക് ഉലുവാപ്പൊടി, മുളകു, മല്ലിപ്പൊടികള്‍ ചേര്‍ത്തു നല്ലപോലെ മൂപ്പിയ്ക്കുക.
കുടംപുളി വെള്ളത്തോടു കൂടി ഇതിലേയ്ക്കു ചേര്‍ക്കണം. പാകത്തിന് ഉപ്പും ചേര്‍ക്കണം.
ഇത് നല്ലപോലെ തിളച്ചു വരുമ്പോള്‍ മീന്‍ ചേര്‍ത്തു വേവിയ്ക്കുക.
വാങ്ങിയ ശേഷം മുകളില്‍ കറിവേപ്പിലയിട്ട് വെളിച്ചെണ്ണ തൂകിക്കെടുക്കുക.

0 comments:
Post a Comment