Thursday, February 5, 2015
Friday, March 30, 2012
ചപ്പാത്തിക്കൊപ്പം ദം ആലൂ
Published :
2:05 PM
Author :
my ishq
വടക്കേയിന്ത്യന്‍ പാചകവും ഇടയ്ക്കൊന്നു പരീക്ഷിക്കേണ്ടേ. എളുപ്പം തയ്യാറാക്കാവുന്ന ദം ആലൂ റസിപിയാകട്ടെ, ഇന്നത്തേത്.
ചേരുവകള്‍
ഉരുളക്കിഴങ്ങ്-10
സവാള- 2രണ്ട് (ഒന്ന് നീളത്തില്‍ അരിഞ്ഞതും മറ്റേത് പേസ്റ്റാക്കിയതും)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 1 ഒരു ടേബിള്‍ സ്പൂണ്‍
തക്കാളി-ഒന്ന്
ജീരകം-1 സ്പൂണ്‍
പച്ചമുളക്-4
വഴനയില-2
ഗരം മസാല- രണ്ടു സ്പൂണ്‍
മുളകുപൊടി, മല്ലിപ്പൊടി-1ഒരു സ്പൂണ്‍
മഞ്ഞപ്പൊടി-1 സ്പൂണ്‍
നെയ്യ്-1 സ്പൂണ്‍
എണ്ണ-1 സപൂണ്‍
ഉപ്പ്-പാകത്തിന്
മല്ലിയില
ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക. വല്ലാതെ വെന്തുപോകരുത്. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ അതിലിട്ട് വഴറ്റുക. ഇതിന് ഒരു ബ്രൗണ്‍ നിറം വരുമ്പോള്‍ വാങ്ങി വയ്ക്കണം.
പാത്രത്തിലെ എണ്ണയില്‍ വഴനയിലയും ജീരകവും ഇടുക. ജീരകം പൊട്ടിക്കഴിയുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, സവാള പേസ്റ്റുകള്‍ ചേര്‍ക്കുക. ഇത് മൂത്തു കഴിയുമ്പോള്‍ തക്കാളി ഉടച്ചു ചേര്‍ക്കുക. അല്പസമയം കഴിഞ്ഞ് ഉപ്പും മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ചേര്‍ക്കണം. നല്ലപോലെ ഇവ കൂട്ടിച്ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളവും ചേര്‍ക്കാം.
പിന്നീട് ഉരുളക്കിഴങ്ങില്‍ ചെറിയ മൂന്നോ നാലോ ദ്വാരങ്ങളിടണം. മസാല ഉള്ളിലേക്കു പിടിക്കാനാണിത്. പിന്നീടിത് പാത്രത്തിലെ മസാലയിലേക്കു ചേര്‍ത്ത് ഏഴെട്ടു മിനിറ്റ് വേവിക്കാം.
ഉരുളക്കിഴങ്ങ് നല്ലപോലെ വെന്ത് മസാല പിടിച്ചുകഴിഞ്ഞാല്‍
ഇതിലേക്ക് ഗരം മസാലയും നെയ്യും ചേര്‍ത്ത് ഉടനെ വാങ്ങുക.പിന്നീടിത് മല്ലിയില കൊണ്ട് അലങ്കരിക്കാം.
ചപ്പാത്തിക്കൊപ്പം കഴിയ്ക്കാവുന്ന സ്വാദേറിയ ദം ആലൂ തയ്യാര്‍.
മേമ്പൊടി
വലിപ്പം കുറഞ്ഞ ഉരുളക്കിഴങ്ങാണ് ദം ആലൂ ഉണ്ടാക്കാന്‍ നല്ലത്. ഇതില്‍ ചേര്‍ക്കാനുള്ള ഗരം മസാല വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കും. കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ വറുത്തുപൊടിച്ചാല് മതി. ഇത് കറിക്ക് കൂടുതല്‍ സ്വാദു നല്‍കും.

രുചികരം, ഉരുളക്കിഴങ്ങ് മസാല
Published :
1:20 PM
Author :
my ishq
ഉരുളക്കിഴങ്ങ് മിക്കവാറും പേര്‍ക്ക് ഇഷ്ടമുള്ള ഒരു വിഭവമാണ്. വളരെ എളുപ്പത്തില്‍ ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കാം.
ചേരുവകള്‍
ഉരുളക്കിഴങ്ങ്-5
സവാള-1
തക്കാളി-2
വെളുത്തുള്ളി-4 അല്ലി (ചതച്ചത്)
മഞ്ഞള്‍പൊടി-അര സ്പൂണ്‍
മുളകുപൊടി-2 സ്പൂണ്‍
പച്ചമുളക്-1
ഗരം മസാല-1 സ്പൂണ്‍
പെരുഞ്ചീരകം-1 സ്പൂണ്‍
ജീരകം-അര സ്പൂണ്‍
കടുക്-1 ചെറിയ സ്പൂണ്‍
കറിവേപ്പില, മല്ലിയില
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഇടത്തരം വലിപ്പത്തില്‍ മുറിക്കുക. സവാളയും തക്കാളിയും ചെറുതായി അരിയുക. ഇവ മൂന്നും പ്രഷര്‍ കുക്കറില്‍ ഇടുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, ഗരം മസാല, പെരുഞ്ചീരകം, ജീരകം, പച്ചമുളക് എന്നിവ ചേര്‍ക്കുക. അല്പം വെള്ളമൊഴിച്ച് വേവിക്കണം.
ഒരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് അതില്‍ കടുകിട്ടു പൊട്ടുമ്പോള്‍ വെളുത്തുള്ളിയും കറിവേപ്പിലയും ചേര്‍ക്കുക. ഇത് മൂത്ത മണം വരുമ്പോള്‍ വേവിച്ചു വച്ച കറി ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ ഇളക്കണം.
ചാറ് കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
മേമ്പൊടി
പെരുഞ്ചീരകം മുഴുവനോടെ ഇടുന്നതിന് പകരം പൊടിച്ചിട്ടാല്‍ സ്വാദേറും. പിരിയന്‍ മുളകുപൊടിയോ കശ്മീരി മുളകുപൊടിയോ ഉപയോഗിച്ചാല്‍ കറിക്ക് നല്ല നിറം ലഭിക്കും

ചൂടോടെ കഴിയ്ക്കാം ആലൂ വട
Published :
1:19 PM
Author :
my ishq
ഉരുളക്കിഴങ്ങ് ഇഷ്ടപ്പെടാത്തവര്‍ ചുരുക്കം. ഇത് വറുത്തതായാല് ഭലേ ഭേഷ്. നാലുമണിക്കാപ്പിക്ക് ഈ ആലൂ വട ഒന്നു പരീക്ഷിച്ചു നോക്കൂ,
ചേരുവകള്‍
ഉരുളക്കിഴങ്ങ്- 5അഞ്ചെണ്ണം
വെളുത്തുള്ളി-6
പച്ചമുളക്-3
ഇഞ്ചി-ചെറിയ കഷണം
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
കായം-ഒരു നുള്ള്
കടുക്, ജീരകം-അര സ്പൂണ്‍
കറിവേപ്പില, മല്ലിയില-ആവശ്യത്തിന്
കടലമാവ്-1 കപ്പ്
ഗോതമ്പുപൊടി-അരക്കപ്പ്
ജീരകപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി-അര സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഉരുളക്കിഴങ്ങ് വേവിക്കുക. ഇതിന്റെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കണം.
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, അല്പം മല്ലിയില എന്നിവ ചേര്‍ത്ത് അരയ്ക്കണം.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, ജീരകം,കായപ്പൊടി, കറിവേപ്പില എന്നിവ ഇടുക. ഇതിലേക്ക് പച്ചമുളക്, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് ഉരുളക്കിഴങ്ങു ചേര്‍ത്തുടച്ച് അല്പസമയം പാകം ചെയ്യുക.
ഗോതമ്പുമാവും കടലമാവും ആവശ്യത്തിന് വെള്ളം ചേര്‍ത്തിളക്കുക. ഇതിലേക്ക് ജീരകവും മസാലപ്പൊടികളും ഉപ്പും ചേര്‍ക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഉരുളക്കിഴങ്ങ് മസാല ചെറിയ ഉരുളകളാക്കുക. ഇത് മാവില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്തു കോരാം.
സോസ്, ചട്നി എന്നിവ കൂട്ടി ചൂടോടെ കഴിയ്ക്കാം.
മേമ്പൊടി
ഉരുളക്കിഴങ്ങ് വറുക്കുമ്പോള്‍ ചെറിയ ബ്രൗണ്‍ നിറം വരണം. ചൂട് കുറച്ച് വറുത്തെടുക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കരിയുകയും ഉള്‍ഭാഗം വേവാതിരിക്കുകയും ചെയ്യും.

Subscribe to:
Posts (Atom)
Subscribe Via Email
Sign up for our newsletter, and well send you news and tutorials on web design, coding, business, and more! You'll also receive these great gifts:
https://vdbaa.com/fullpage.php?section=General&pub=697411&ga=g
Featured Post
Labels
- അച്ചാര്‍ (4)
- അറേബ്യന്‍ വിഭവങ്ങള്‍ (3)
- കേക്ക് (1)
- ചമ്മന്തി (3)
- ചിക്കന്‍ വിഭവങ്ങള്‍ (24)
- ചെമ്മീൻ വിഭവങ്ങള്‍ (9)
- ചൈനീസ് വിഭവങ്ങള്‍ (3)
- ചോക്ലേറ്റ് (1)
- തോരനുകൾ (16)
- പച്ചക്കറി വിഭവങ്ങള്‍ (33)
- പലഹാരങ്ങള്‍ (11)
- പായസം (4)
- ഫ്രൈഡ് റൈസ് (2)
- ബിരിയാണി (10)
- ബീഫ് വിഭവങ്ങള്‍ (7)
- മട്ടന്‍ വിഭവങ്ങള്‍ (7)
- മലബാര്‍ സ്പെഷ്യല്‍ (7)
- മീന്‍ വിഭവങ്ങള്‍ (22)
- മുട്ട വിഭവങ്ങള്‍ (5)
- സദ്യ വിഭവങ്ങള്‍ (14)
- സസ്യ വിഭവങ്ങള്‍ (2)
Popular Posts
-
ചേരുവകള്‍ ചിക്കന്‍ – 1 കിലോ ബസ്മതി അരി – 2 കപ്പ് സബോള – 3 എണ്ണം തക്കാളി – 1 വലുത് തക്കാളി പേസ്റ്റ് (പ്യൂരി) – 1 ½ കപ്പ്
-
അറേബ്യൻ വിഭവമായ കബ്സ ഇപ്പോൾ നമ്മുടെ നാട്ടിൽ സുലഭമാണ് പക്ഷേ കബ്സ എങ്ങനെ ഉണ്ടാക്കും എന്ന് കൂടുതൽ പേർക്കും അറിയില്ല ഈ വീഡിയോ ഒന്ന് കണ്ട...
-
കോഴി പൊരിച്ചത് കോഴി ഇറച്ചി 1 കിലോഗ്രാം ഇഞ്ചി 25 ഗ്രാം പച്ചമുളക് 3 എണ്ണം വലിയ ചീരകം അര ടീ സ്പൂണ്‍